Latest NewsNewsIndia

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വെന്റിലേറ്ററുകള്‍ തിങ്കളാഴ്ച എത്തും; വാക്കുപാലിച്ച് ഡൊണാള്‍ഡ് ട്രംപ്

ചിക്കാഗോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോള്‍ യുഎസ് എന്ന കമ്പനിയാണ് വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വെന്റിലേറ്ററുകള്‍ തിങ്കളാഴ്ച എത്തും. യു എസ്സിൽ നിന്നും 100 വെന്റിലേറ്ററുകള്‍ തിങ്കളാഴ്ച എത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയ്ക്ക് സഹായമായി കൂടുതല്‍ വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച വെന്റിലേറ്ററുകള്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചത്.

ചിക്കാഗോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോള്‍ യുഎസ് എന്ന കമ്പനിയാണ് വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച വെന്റിലേറ്ററുകളാണ് അമേരിക്ക ഇന്ത്യക്ക് നല്‍കുന്നത്.

ALSO READ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിര്‍ഭര്‍ പാക്കേജിന്റെ” ഭാഗമായുള്ള വായ്പ ഇതിനകം പ്രയോജനപ്പെടുത്തിയത് ലക്ഷക്കണക്കിന് സംരംഭകര്‍

അമേരിക്കയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് വെന്റിലേറ്ററുകള്‍ രാജ്യത്ത് എത്തിക്കുക. വെന്റിലേറ്ററുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ചുമതല വഹിക്കുന്നത് റെഡ് ക്രോസ് സൊസൈറ്റിയാണ്. വെന്റിലേറ്ററുകള്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞാല്‍ ഐആര്‍സിഎസില്‍വെച്ച് ചെറിയ ഉദ്ഘാടന ചടങ്ങ് നടത്തും. ഇതിന് ശേഷമാകും വെന്റിലേറ്ററുകള്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button