Latest NewsNewsFootballSports

ലിവര്‍പൂളിലേക്ക് മടങ്ങാന്‍ കൗട്ടീഞ്ഞ്യോ

പോയ എല്ലാ ക്ലബിലും പരാജയപ്പെട്ട താരമാണ് ബ്രസീലിയന്‍ താരം കൗട്ടീഞ്ഞ്യോ. മികച്ച താരമായിരുന്നു കൂട്ടി ലിവര്‍പൂള്‍ വിട്ട ശേഷം തന്റെ മികച്ച പ്രകടനം നടത്താനോ ഫോം വീണ്ടെടുക്കാനോ താരത്തിനായിട്ടില്ല. ഇതോടെ താരം ലിവര്‍പൂളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ലിവര്‍പൂളിലേക്ക് മടങ്ങി വരാന്‍ താല്പര്യമുണ്ടെന്നും തന്നെ തിരികെ സ്വീകരിക്കണമെന്നും പരിശീലകന്‍ ക്ലോപ്പിനോട് ആവശ്യപ്പെട്ടതായാണ് വിവരങ്ങള്‍.

വളരെ വിവാദമായ ഒരു ട്രാന്‍സ്ഫറിലൂടെ ആയിരുന്നു രണ്ട് വര്‍ഷം മുമ്പ് ലിവര്‍പൂള്‍ വിട്ടത്. അന്നു മുതല്‍ ക്ലബ് ആരാധകര്‍ക്ക് കൗട്ടീഞ്ഞ്യോ വെറുക്കപ്പെട്ടവനായി മാറിയിരുന്നു. ക്ലബില്‍ മികച്ച ഫോമില്‍ നില്‍ക്കെയായിരുന്നു താരത്തിന്റെ ക്ലബ് വിടല്‍. എന്നാല്‍ ഇപ്പോള്‍ ആ തീരുമാനം തെറ്റായി പോയി എന്ന തിരിച്ചറിവാണ് ക്ലബിലേക്ക് തിരികെ വരാന്‍ താരത്തിനെ പ്രേരിപ്പിക്കുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ച് ക്ലബ് അധികൃതരുടെ പ്രതികരണം വന്നിട്ടില്ല. കൗട്ടിഞ്ഞ്യോയെ ക്ലബ് വാങ്ങുമോ എന്ന കാര്യത്തില്‍ ഇപ്പോളും ധാരണയായിട്ടില്ല. ബാഴ്‌സലോണയുടെ താരമായ കൗട്ടിഞ്ഞ്യോയെ സ്വന്തമാക്കാന്‍ ചെല്‍സിയും ആഴ്‌സണലും അടക്കമുള്ള ഇംഗ്ലീഷ് ക്ലബുകള്‍ ശ്രമിക്കുന്നുണ്ട്. ഈ സീസണില്‍ ബാഴ്‌സലോണയില്‍ മിന്നും ലോണില്‍ ബയേണില്‍ എത്തിയ കൗട്ടിഞ്ഞ്യോയ്ക്ക് അവിടെയും ഫോം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കൗട്ടിഞ്ഞ്യോ പോയപ്പോള്‍ ലിവര്‍പൂളിന് മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചതുമില്ല. ക്ലോപ്പിന്റെ കീഴില്‍ ലിവര്‍പൂള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button