Latest NewsNewsKuwaitGulf

കോവിഡ് : കുവൈറ്റിൽ രോഗവിമുക്തരുടെ എണ്ണം ഉയർന്നു തന്നെ

കുവൈറ്റിൽ : വീണ്ടുമൊരു ആശ്വാസത്തിന്റെ ദിനം കൂടി കുവൈറ്റിൽ കോവിഡ് വിമുക്തരുടെ എണ്ണം ഉയർന്നു തന്നെ. 722 പേർ തിങ്കളാഴ്ച്ച സുഖം പ്രാപിച്ചപ്പോൾ, രോഗമുക്തി നേടിയവരുടെ എണ്ണം 27,531 ആയി ഉയർന്നു. 81 ഇന്ത്യക്കാർ ഉൾപ്പെടെ 511 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 36,431ഉം, മരണസംഖ്യ 298ഉം ആയി. നിലവിൽ 8602 പേരാണ്​ ചികിത്സയിലുള്ളത്​. കുവൈറ്റികൾ 243, ഇൗജിപ്​തുകാർ 53, ഫർവാനിയ ഗവർണറേറ്റിൽ 161 , അഹ്​മദി ഗവർണറേറ്റിൽ 131, ജഹ്​റ ഗവർണറേറ്റിൽ 108, ഹവല്ലി ഗവർണറേറ്റിൽ 74, കാപിറ്റൽ ഗവർണറേറ്റിൽ 37 എന്നിങ്ങനെയാണ് തരംതിരിച്ചുള്ള കോവിഡ് ബാധിതരുടെ എണ്ണം.

Also read : വൈറസിന്റെ ഉറവിടം കണ്ടെത്താനാകാതെ മൂന്ന് കോവിഡ് മരണങ്ങള്‍ : ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗ ബാധ എവിടെ നിന്നാണെന്നും കണ്ടെത്തിയിട്ടില്ല : ആശങ്കയില്‍ സംസ്ഥാന തലസ്ഥാനം

ഒമാനിൽ ആശ്വാസത്തിന്റെ ദിനം കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുമുക്തി നേടിയവരുടെ എണ്ണം ഉയർന്നു . 1079 പേർ കൂടി തിങ്കളാഴ്ച സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 9533 ആയി ഉയർന്നു. 3283 പേരിൽ നടത്തിയ പരിശോധനയിൽ 1043 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 429 പേർ പ്രവാസികളാണ്. ഇത്​ തുടർച്ചയായ അഞ്ചാം ദിവസമാണ്​ ആയിരത്തിന്​ മുകളിൽ ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. നാലു പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ 24524ഉം, മരണസംഖ്യ 108ഉം ആയി.

14883 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 49 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 317 ആയി. 104 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ 515 പേർ മസ്‌ക്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ് ഇതോടെ ഇവിടത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 17920 ആയി. മരണപ്പെട്ടതിൽ 85 പേരും മസ്​കറ്റിൽ ചികിത്സയിലിരുന്നവരാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button