Latest NewsNewsInternational

മിലിട്ടറി വിമാനം ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നു വീണു

ജക്കാര്‍ത്ത: മിലിട്ടറി വിമാനം ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നു വീണു. ഇന്തോനേഷ്യന്‍ മിലിട്ടറിയുടെ ഹോക്ക് 209 ഫൈറ്റര്‍ ജെറ്റ് ആണ് തകര്‍ന്നു വീണത്.  ഇന്തോനേഷ്യയിലെ റിയാവുവിലെ ജനവാസ കേന്ദ്രത്തിലാണ് മിലിറ്ററി വിമാനം തകര്‍ന്നു വീണത്. പ്രാദേശിക സമയം ഇന്ന് രാവിലെ 8.13 ഓടെയാണ് അപകടം. രണ്ട് വീടുകളുടെ മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്. അപകട സമയം ഈ വീടുകളില്‍ ആളുകള്‍ ഇല്ലായിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

read also : ബാങ്കിലെ ചി​ല്ലു വാ​തി​ലേ​ക്ക് മ​റി​ഞ്ഞു വീണ് അപകടം, യു​വ​തിക്ക് ദാരുണമരണം

വിമാനത്തില്‍ നിന്നും ഇജക്ട് ചെയ്ത് രക്ഷപ്പെട്ട പൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിട്ടീഷ് നിര്‍മിതമായ ഫൈറ്റര്‍ ജെറ്റിന്റെ അപകട കാരണം വ്യക്തമല്ല. പെകന്‍ബറുവിലെ റുസ്മിന്‍ നുര്യാദിന്‍ എയര്‍ ബേസില്‍ നിന്നും പറന്നുയര്‍ന്ന വിമാനം അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കുബാംഗ് ജായ ഗ്രാമത്തിലാണ് തകര്‍ന്നു വീണത്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആര്‍ക്കും മരണം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button