KeralaLatest News

പാമ്പിനെ പിടികൂടുന്നതിനിടെ സക്കീര്‍ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു

പാമ്പ് പിടുത്തക്കാരന്‍ സക്കീര്‍ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു. ശാസ്താവട്ടം, റുബീന മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്‍റെ മകന്‍ സക്കീര്‍ ഹുസൈന്‍ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. നാവായിക്കുളം 28ആം മൈല്‍ കാഞ്ഞിരംവിളയില്‍ 5 വയസ്സുള്ള മൂര്‍ഖനെ പിടികൂടുന്നതിനിടയിലാണ് കടിയേറ്റത്.

സക്കീറിന്‍റെ കൈയ്യിലാണ്‌ കടിയേറ്റത്. അവശനായ യുവാവിന്റെ വായില്‍ നിന്നും നുരയും പതയും വരുന്നത് കണ്ട് നാട്ടുകാര്‍ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സക്കീറിനെ കൊത്തിയ ശേഷം രക്ഷപ്പെട്ട പാമ്പിനെ വാവ സുരേഷ് എത്തിയാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button