KeralaLatest NewsNews

ബീവറേജ്‌സ് അടച്ചു പൂട്ടുമോ? ബവ്ക്യൂ ആപ്പില്‍ ബുക്ക് ചെയ്യാത്തവർക്കും ബാറിൽ മദ്യം

ഇതോടെ കോടികളുടെ വരുമാനമാണ് ബവ്ക്കോയ്ക്ക് ഇല്ലാതാകുന്നത്

തിരുവനന്തപുരം: ബവ്ക്യൂ ആപ്പില്‍ ബുക്ക് ചെയ്യാത്തവർക്കും ബാറിൽ മദ്യ വിതരണം. എക്സൈസ് വകുപ്പും അറിഞ്ഞുകൊണ്ടാണ് ബാറിൽ ടോക്കണില്ലാതെ മദ്യവിതരണം നടത്തുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ഇതോടെ കോടികളുടെ വരുമാനമാണ് ബവ്ക്കോയ്ക്ക് ഇല്ലാതാകുന്നത്. ബാറുകളെ പരിശോധനയില്‍ നിന്ന് എക്സൈസ് ഒഴിവാക്കിയതോടെ സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അട്ടിമറിക്കുകയാണ് സംസ്ഥാനത്തെ ബാറുകള്‍.

ടോക്കണില്ലാതെ ആവശ്യമുള്ള മദ്യം വാങ്ങി പണവും നല്‍കിയപ്പോള്‍ ലഭിച്ചപ്പോൾ ബില്ല് ലഭിച്ചെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ആര് ബുക്ക് ചെയത് ബവ്യു കോഡിലാണ് ഈ ബില്ല് അടിച്ചിരിക്കുന്നതെന്ന് കണ്ടത്തേണ്ടത് എക്സൈസാണ്.

ALSO READ: ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി പ്രശ്‌നത്തെ പതഞ്ജലിക്കെതിരെ തിരിക്കുന്നത് ആസൂത്രിത നീക്കമാണെന്ന് ബാലകൃഷ്ണ

ഇത് കേവലം ഒരിടത്തെ ചിത്രമല്ല. അട്ടക്കുളങ്ങരയുള്ള ബാറിന്റെ കാവാടത്തില്‍ ടോക്കണ്‍ ഉണ്ടോ എന്ന് പോലും ചോദിച്ചില്ല. ഒരു സമയം ക്യൂവില്‍ അഞ്ചുപേര് എന്നതും ഇവിട ബാധകമല്ല. ടോക്കണില്ലാതെ അവിടെ നിന്ന് മദ്യം വാങ്ങിയ ബില്ല് ഇതാണ്. പരിശോധക്ക് ആരുമില്ല. ടോക്കണ്‍ അനുസരിച്ച് ബവിറജസ് മദ്യം നല്‍കുമ്പോള്‍ ടോക്കണ്‍ ആവശ്യമില്ലാത്ത ബാറുകളിലേക്ക് ഉപഭോക്താക്കള്‍ പായുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button