Latest NewsKeralaNewsIndia

ആത്മനിര്‍ഭര്‍ പാക്കേജ്: കോവിഡ് പ്രതിസന്ധിയിൽ കേരളത്തിലെ സംരംഭകര്‍ക്ക് കോടികൾ ലഭ്യമാക്കി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ കേരളത്തിലെ സംരംഭകര്‍ക്ക് ആത്മനിര്‍ഭര്‍ പാക്കേജിലൂടെ കോടികൾ ലഭ്യമാക്കി കേന്ദ്ര സർക്കാർ. ആത്മനിര്‍ഭര്‍ പാക്കേജിലെ വായ്‌പയിലൂടെ കേരളത്തിലെ സംരംഭകര്‍ ഇതുവരെ നേടിയത് 699.15 കോടി രൂപ. ജൂണ്‍ ഒന്നുമുതലുള്ള കണക്കാണിത്. പൊതുമേഖലാ ബാങ്കുകളിലെ 25,718 അക്കൗണ്ടുകളിലായി 1,109.77 കോടി രൂപയുടെ വായ്‌പാനുമതി ഇതുവരെ നല്‍കിയിട്ടുണ്ട്. ഇതില്‍ വിതരണം ചെയ്‌ത തുകയാണ് 699.15 കോടി രൂപ. 13,982 അക്കൗണ്ടുകള്‍ക്ക് തുക ലഭിച്ചു.

നിക്ഷേപം, വിറ്റുവരവ് എന്നിവ കണക്കാക്കി എം.എസ്.എം.ഇകള്‍ക്ക് പുതിയ നിര്‍വചനം കേന്ദ്ര ധനമന്ത്രാലയം കൊണ്ടുവന്നിരുന്നു. പുതിയ മാനദണ്ഡത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും വായ്‌പ നേടാം.മേയ് 21നാണ് കേന്ദ്ര കാബിനറ്ര് എമര്‍ജന്‍സി ക്രെഡിറ്ര് ലൈന്‍ ഗ്യാരന്റി സ്‌കീം (ഇ.സി.എല്‍.ജി.എസ്) എന്ന മൂന്നുലക്ഷം കോടി രൂപയുടെ പ്രത്യേക വായ്‌പാ പദ്ധതി അംഗീകരിച്ചത്. വായ്‌പാ വിതരണത്തിനായി 41,600 കോടി രൂപയുടെ സാമ്ബത്തിക പിന്തുണ ബാങ്കുകള്‍ക്ക് കേന്ദ്രം നല്‍കിയിട്ടുണ്ട്.

വായ്‌പയ്ക്ക് 100 ശതമാനം കേന്ദ്ര ഗ്യാരന്റിയുണ്ട്. 9.25 ശതമാനമാണ് പൊതുമേഖലാ ബാങ്കുകളില്‍ പലിശ. നാലു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. നിലവിലെ വായ്‌പാ ബാദ്ധ്യതയുടെ 20 ശതമാനം തുകയാണ് ഈ പദ്ധതി പ്രകാരം സംരംഭകന് പുതിയ വായ്‌പയായി ലഭിക്കുക.

ജൂണ്‍ 12 വരെയുള്ള കണക്കുപ്രകാരം ഇ.സി.എല്‍.ജി.എസ് പദ്ധതിയിലൂടെ പൊതുമേഖലാ ബാങ്കുകള്‍ വിതരണം ചെയ്‌തത് 16,031.39 കോടി രൂപയാണ്. ആകെ വായ്‌പാനുമതി 32,049.86 കോടി രൂപ. 98,584 അക്കൗണ്ടുകള്‍ക്കായി 3,342.06 കോടി രൂപയുടെ വായ്‌പാനുമതി നേടി തമിഴ്‌നാട് ആണ് ഒന്നാംസ്ഥാനത്ത്. 52,568 അക്കൗണ്ടുകളിലായി തമിഴ്‌നാട്ടില്‍ ഇതുവരെ 2,071.89 കോടി രൂപ വിതരണം ചെയ്‌തു.ആത്മനിര്‍ഭര്‍ വായ്‌പയുടെ പ്രയോജനം 45 ലക്ഷം എം.എസ്.എം.ഇകള്‍ക്ക് ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

എസ്.ബി.ഐയാണ് ഇതുവരെ ഏറ്റവുമധികം തുക വായ്‌പാനുമതി നല്‍കിയതും വിതരണം ചെയ്‌തതും. വായ്‌പാനുമതി 1.50 ലക്ഷം അക്കൗണ്ടുകള്‍ക്കായി 14,559.89 കോടി രൂപ. വിതരണം ചെയ്‌തത് 82,770 അക്കൗണ്ടുകളിലായി 8,776.19 കോടി രൂപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button