Latest NewsIndiaInternational

കോവിഡിൽ ചെയ്തത് പോലെ വ​സ്​​തു​ത​ക​ള്‍ പു​റ​ത്തു​വി​ടാ​തെ ചൈ​​ന; അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടതായി ചൈനീസ്​ മാധ്യമം

ചൈ​നീ​സ് സൈ​നി​ക​ര്‍ക്ക് ആ​ള​പാ​യം സം​ഭ​വി​ച്ചെ​ന്ന്​ ഇ​ന്ത്യ​ അ​റി​യി​ച്ചെ​ങ്കി​ലും എ​ത്ര പേ​ര്‍ക്കെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ല്ല.

ബെയ്​ജിങ്​: ​കിഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ഗ​ല്‍വാ​ന്‍ താ​ഴ്വ​ര​യി​ല്‍ നടന്ന ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈന്യത്തിനുണ്ടായ ആളപായം പുറത്തുവിടാതെ ചൈന. എന്നാൽ ഇന്ത്യക്ക് എത്ര ആൾ നാശം ഉണ്ടായെന്നു ഇന്ത്യ പുറത്തു വിടുകയും ചെയ്തു. ചൈ​നീ​സ് സൈ​നി​ക​ര്‍ക്ക് ആ​ള​പാ​യം സം​ഭ​വി​ച്ചെ​ന്ന്​ ഇ​ന്ത്യ​ അ​റി​യി​ച്ചെ​ങ്കി​ലും എ​ത്ര പേ​ര്‍ക്കെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ല്ല.ചൈ​ന​യാ​ക​​ട്ടെ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

43 ചൈനീസ്​ സൈനികര്‍ക്ക്​ ജീവഹാനിയോ ഗുരുതര പരിക്കോ ഏറ്റിട്ടുണ്ടെന്നാണ്​ ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​.ഇരുവിഭാഗവും ഇരുമ്പ് ​ ദണ്ഡും ക്രിക്കറ്റ് ബാറ്റും മറ്റും ഉപയോഗിച്ച്‌​ അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ വിവരം.വെടിവെപ്പ്​ ഉണ്ടായിട്ടില്ല. പരസ്​പരം രൂക്ഷമായ കല്ലേറ്​ നടന്നിരുന്നു.

ഇന്ത്യയുടെ പരമാധികാരവും ദേശത്തിന്റെ അഖണ്ഡതയും പ്രതിജ്ഞാബദ്ധതയോടെ കാത്തുസൂക്ഷിക്കുമെന്നു ശക്തമായ നിലപാട് അറിയിച്ച് ഇന്ത്യൻ കരസേന

ഇ​ന്ത്യ​ന്‍ സൈ​ന്യം ആ​ദ്യം ഇ​റ​ക്കി​യ പ്ര​സ്താ​വ​ന ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ്​ ഇ​രു​ഭാ​ഗ​ത്തും ആ​ള​പായമുണ്ടായതായും 5 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായും മാധ്യമം പറഞ്ഞത്. പിന്നീട് ഉണ്ടായ അപ്‌ഡേറ്റുകൾ ഇവർ പുറത്തു വിട്ടിട്ടുമില്ല.കോവിഡിലും ചൈന യഥാർത്ഥ കണക്കുകൾ പുറത്തു വിടാതെ വിവരങ്ങൾ മറച്ചു വെച്ചതായി ആരോപണം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button