Latest NewsNewsIndia

കോവിഡ് പ്രതിസന്ധി; ആഗോള സാമ്പത്തിക മാന്ദ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ക്യാനഡയും സംയുക്ത ധാരണയില്‍

ഇരുനേതാക്കളും കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് ചര്‍ച്ച ചെയ്തത്

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആഗോള സാമ്പത്തിക മാന്ദ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ക്യാനഡയും സംയുക്തധാരണയില്‍. പ്രധാനമന്ത്ര നരേന്ദ്രമോദിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോടും തമ്മില്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് ആരോഗ്യ-സാമ്പത്തിക മേഖലയില്‍ വിപുലമായ സഹകരണത്തെപ്പറ്റി സംസാരിച്ചത്.

ഇരുനേതാക്കളും കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് ചര്‍ച്ച ചെയ്തത്. ക്യാനഡയിലെ ഇന്ത്യന്‍ വംശജരുടെ ആരോഗ്യസ്ഥിതിയും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ആരോഗ്യ മേഖലയില്‍ ഇന്ത്യന്‍ വംശജരുടെ സേവനത്തെ കനേഡിയന്‍ പ്രധാനമന്ത്രിയും ഏറെ പ്രതീക്ഷയോടെ കാണുന്നതായും നരേന്ദ്രമോദി പറഞ്ഞു. ഇരു രാജ്യവും ആരോഗ്യമേഖലയില്‍ വിപുലമായ വ്യാപാരത്തിനും മരുന്നുകളുടെ നിര്‍മ്മാണത്തിലെ ഗവേഷണത്തിലും കൈകോര്‍ക്കാന്‍ ധാരണയായതായും പ്രധാനമന്ത്രിയുടെ കാര്യാലയം അറിയിച്ചു.

ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും സഹായം എത്തിക്കുന്നതില്‍ ഇന്ത്യയുടെ നേതൃത്വത്തെ ക്യാനഡ എടുത്തു പറഞ്ഞു. ലോകാരോഗ്യ സംഘടന ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യവും ഇരുനേതാക്കളും പങ്കുവച്ചു. ഇന്ത്യയില്‍ നിന്നും കനേഡിയന്‍ പൗരന്മാരെ നാട്ടിലേക്ക് എത്തിച്ച സംവിധാനങ്ങള്‍ക്കും ട്രൂഡോ നന്ദിപറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button