Latest NewsNewsTechnology

ഫ്ലിപ്കാർട്ടിലൂടെ ഫോൺ വാങ്ങാൻ ഒരുങ്ങുന്നവർക്കൊരു സന്തോഷ വാർത്ത

ഫ്ലിപ്കാർട്ടിലൂടെ ഫോൺ വാങ്ങാൻ ഒരുങ്ങുന്നവർക്കൊരു സന്തോഷ വാർത്ത, പുതിയ വാറന്റി അസിസ്റ്റന്റ് അവതരിപ്പിച്ചു. ഉല്‍പ്പന്നത്തിന്റെ വാറന്റി കാലയളവിനുള്ളില്‍, ബ്രാന്‍ഡ് വാറണ്ടിയുടെ നിബന്ധനകളിലും വ്യവസ്ഥകളിലും ഉള്‍ക്കൊള്ളുന്ന ഉല്‍പാദന വൈകല്യങ്ങള്‍, സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ് വെയര്‍ പ്രശ്‌നങ്ങള്‍ എന്നിവ പോലുള്ള പ്രശ്‌നങ്ങളില്‍ ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സേവനം ആരംഭിച്ചത്.

Also read : നേട്ടം തിരിച്ച് പിടിച്ച് ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചു

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഏത് മൊബൈല്‍ഫോൺ വാങ്ങിയാലും 99 രൂപ കൂടി നൽകിയാൽ ഈ സൗകര്യം ഒരു വര്‍ഷത്തേക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ ഈ കാലയളവിൽ ഡോര്‍സ്‌റ്റെപ് പിക്ക് അപ്പും പിക്കപ്പും ഡ്രോപ്പും ഈ സേവനവും ഉറപ്പാക്കുന്നു. സ്മാര്‍ട്‌ഫോണുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള ചെലവ് വഹിക്കുകയല്ല പകരം, ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്ന വാറന്റി പ്രശ്‌നങ്ങള്‍ മനസിലാക്കുവാനുള്ളതാണ് ഈ സൗകര്യം. ഉപകരണ നിര്‍മാതാക്കള്‍ തന്നെയാണ് വാറന്റി ആനുകൂല്യങ്ങള്‍ സംരക്ഷിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button