KeralaLatest NewsNews

മുഖ്യമന്ത്രി വിശദീകരിക്കുന്ന കണക്കുകള്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കുന്ന കണക്കുകള്‍ വസ്തുതാവിരുദ്ധമാണെന്ന ആരോപണവുമായി ഉമ്മന്‍ ചാണ്ടി. കേരളത്തിലെത്തിയ 84,195 പ്രവാസികളില്‍ 713 പേര്‍ കൊറോണ ബാധിതരാണ് എന്നതാണ് മുഖ്യമന്ത്രി പുറത്തുവിട്ട കണക്ക്. ഇതില്‍ രോഗികളുടെ അനുപാതം 0.85 ശതമാനമാണ്. അല്ലാതെ, മുഖ്യമന്ത്രി പറയുന്നതുപോലെ 1.5 ശതമാനം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: മഹാരാഷ്ട്രയിൽ ഇതുവരെ രോഗം ബാധിച്ച പോലീസുകാരുടെ എണ്ണം ഞെട്ടിക്കുന്നത്, 45 ഉദ്യോഗസ്ഥര്‍ മരിച്ചു

മുഖ്യമന്ത്രിയുടെ കണക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. പ്രവാസികള്‍ക്കു മടങ്ങാന്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്രത്തിന്റെ സര്‍ക്കുലറിനെതിരേ മുഖ്യമന്ത്രി അവതരിപ്പിച്ച് കേരള നിയമസഭ കഴിഞ്ഞ മാര്‍ച്ച് 11-നു ഐക്യകണ്ഠ്യേന പാസാക്കിയ പ്രമേയം മറക്കരുതെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയോ തമിഴ്നാടോ ഡല്‍ഹിയോ പ്രവാസികള്‍ക്ക് കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button