Latest NewsCarsNewsAutomobile

ഇന്ത്യയിൽ വിറ്റ ഏഴു മോഡല്‍ കാറുകളിൽ തകരാർ, തിരിച്ച് വിളിക്കാനൊരുങ്ങി ഹോണ്ട

ഇന്ത്യയിൽ ഏഴു മോഡല്‍ കാറുകൾ തിരിച്ച് വിളിക്കാനൊരുങ്ങി ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ്(എച്ച്‌ സി ഐ എല്‍). . ഇന്ധന  പമ്പ്  തകരാറിനെ തുടർന്ന് രാജ്യത്ത് വിറ്റഴിച്ച 65,651 കാറുകള്‍  തിരിച്ചു വിളിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 2018ല്‍ നിര്‍മിച്ച സെഡാനായ ‘അമെയ്സ്’, ‘സിറ്റി’, ഹാച്ച്‌ബാക്കായ ‘ബ്രിയൊ’, ‘ജാസ്’, സ്പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളായ ഡബ്ല്യു ആര്‍- വി, ബി ആര്‍ – വി, സി ആര്‍ -വി’ എന്നി മോഡലുകളിലാണ് പരിശോധന വേണ്ടി വരിക.

കാറുകളില്‍ ഘടിപ്പിച്ച ഫ്യുവല്‍  പമ്പിൽ  ഇംപെല്ലര്‍ ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ചാണു ഹോണ്ടയുടെ ഈ നീക്കം.  ഇംപെല്ലറിന്റെ സാന്നിധ്യം എന്‍ജിന്റെ പ്രവര്‍ത്തനം നിലയ്ക്കാനോ സ്റ്റാര്‍ട് ആവാതിരിക്കാനോ കാരണമാകും, അതിനാൽ 32,498 യൂണിറ്റ് എന്‍ട്രി ലവല്‍ സെഡാനായ ‘അമെയ്സ് 16,434 ‘സിറ്റി’, 7,500 ‘ജാസ്, 7,057 ‘ഡബ്ല്യു ആര്‍ — വി’, 1,622 ‘ബി ആര്‍ — വി’, 360 ‘ബ്രിയൊ’, 180 ‘സി ആര്‍ — വി’ എന്നിങ്ങനെയാണ് തരം തിരിച്ചുള്ള തിരിച്ചു വിളിക്കൽ കണക്കുകൾ.

Also read : ഹോണ്ടയുടെ അഞ്ചാം തലമുറ സിറ്റി സെഡാന്‍ ജൂലൈയില്‍ ഇന്ത്യയില്‍

ഈ മാസം  20 മുതല്‍ രാജ്യത്തെ ഡീലര്‍ഷിപ്പുകളില്‍ ഘട്ടം ഘട്ടമായി വാഹന പരിശോധന ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പരിശോധന ആവശ്യമുള്ള കാറുകളുടെ ഉടമകളെ കമ്ബനി നേരിട്ടു വിവരം അറിയിക്കുമെന്നും . ഇന്ധന പമ്പ് സൗജന്യമായി മാറ്റി നല്‍കുമെന്നും ഹോണ്ട വ്യക്തമാക്കി. കമ്ബനിയുടെ ഔദ്യോഗിക സൈറ്റില്‍ സജ്ജമാക്കിയ മൈക്രോസൈറ്റ് സന്ദര്‍ശിച്ച്‌ 17 അക്ക ആല്‍ഫ — ന്യൂമറിക് വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്ബര്‍(വി ഐ എന്‍) നല്‍കിയാല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വാഹനം തിരിച്ചു വിളിക്കുന്നവയിൽ ഉൾപ്പെട്ടതാണോ എന്ന് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button