Latest NewsIndiaNews

ഇന്ധനവില 13-ാം ദിവസവും കൂട്ടി എണ്ണക്കമ്പനികള്‍; വലഞ്ഞ് ജനം

കൊച്ചി : രാജ്യത്ത് തുടർച്ചയായി പതിമൂന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ്. ഡീസൽ ലിറ്ററിന് 60 പൈസയും പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് കൂടിയത്.

കഴിഞ്ഞ 13 ദിവസത്തിനിടെ ഒരു ലിറ്റർ ഡീസലിന് ഏഴ്​ രൂപ 28 പൈസയും പെട്രോളിന് ഏഴ്​ രൂപ ഒമ്പത് പൈസയുമാണ് കൂടിയത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 78.37 രൂപയും ഡീസൽ ലിറ്ററിന് 72.97 രൂപയുമായി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധി​ച്ചുവെന്ന്​​ ചൂണ്ടിക്കാണിച്ചാണ് എണ്ണക്കമ്പനികൾ ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്.

കോവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം പ്രതിസന്ധിയിലായ ജനങ്ങളുടെ നടുവൊടിക്കുകയാണ് ഇന്ധനവില വര്‍ധന. ഇന്ധന വില തുടർച്ചയായി വർധിക്കുന്നതിനാൽ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. ഈ രീതിയിൽ മുന്നോട്ട് പോയാൽ വരുന്ന മൂന്ന് മാസത്തിനുള്ളിൽ 80 മുതൽ 85 രൂപ വരെ പെട്രോൾ, ഡീസൽ നിരക്ക് എത്തുമെന്നാണ് വിദഗ്ധർ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button