Latest NewsNewsInternational

മാസ്‌ക് ധരിക്കാതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാരനെ വിമാനത്തില്‍ നിന്നും പുറത്താക്കി

വാഷിങ്ടന്‍: മാസ്‌ക് ധരിക്കാതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാരനെ വിമാനത്തില്‍ നിന്നും പുറത്താക്കി. അമേരിക്കന്‍ എയര്‍ലൈന്‍സാണ് ബ്രണ്ടണ്‍ സ്ട്രാക്ക എന്ന യുവാവിനെ പുറത്താക്കിയത്. ഇയാള്‍ ട്വീറ്റ് ചെയ്തതോടെയാണു വിവരം സംഭവത്തെക്കുറിച്ച് പുറത്തുവന്നത്. ബുധനാഴ്ച ന്യൂയോര്‍ക്കിലെ ലാഗാര്‍ഡിയ വിമാനത്താവളത്തില്‍നിന്ന് ഡാലസിലെ ഫോര്‍ത്ത് വര്‍ത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണു സംഭവം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിമാനക്കമ്പനി യാത്രക്കാരെല്ലാം മാസ്‌ക് ധരിക്കണമെന്നും തുടങ്ങി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യാത്രക്കാരെല്ലാം മാസ്‌ക് ധരിച്ചിരുന്നു. എന്നാല്‍ സ്ട്രാക്ക മാസ്‌ക് ധരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് യുവാവിനോട് മാസ്‌ക് ധരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. കൂടെയുള്ള യാത്രക്കാരും ഇയാളഓട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ തയാറായില്ലെന്നു മാത്രമല്ല ജീവനക്കാരുമായി തര്‍ക്കിക്കുകയും ചെയ്തു.

ഇതോടെയാണ് സ്ട്രാക്കയെ വിമാനത്തില്‍നിന്നു പുറത്താക്കിയത്. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതരും രംഗത്തെത്തി. കമ്പനിയുടെയും ജീവനക്കാരുടെയും നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതോടെയാണ് സ്ട്രാക്കയെ പുറത്താക്കിയതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാനാകില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കിയതോടെ എതിര്‍പ്പുകള്‍ കൂടാതെ സ്ട്രാക്ക ഇറങ്ങിപ്പോയെന്നാണ് സഹയാത്രികര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button