Latest NewsNewsIndia

ഗൽവാൻ താഴ്‍വരയ്ക്ക് പിന്നാലെ പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിലേക്കും കടന്നുകയറി ചൈന

ന്യൂഡൽഹി : ഇന്ത്യ – ചൈന സൈനികർ ഏറ്റുമുട്ടിയ ഗൽവാൻ താഴ്‍വരയ്ക്കു പിന്നാലെ പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിലും സ്ഥിതി സംഘര്‍ഷഭരിതമാണ്. മലനിരകളിൽ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സേന അവിടെ ദീർഘനാൾ നിലയുറപ്പിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്.

അതേസമയം 8 മലനിരകളുള്ള പാംഗോങ്ങിൽ നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്. ഇവിടെ 62 ഇടങ്ങളിലായി സൈനികരെ പാർപ്പിക്കുന്നതിന് മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചൈനീസ് സേനകളെ പ്രതിരോധിച്ചു നാലാം മലനിരയിൽ ഇന്ത്യയുടെ വൻ സേനാ സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. .
ആവശ്യമെങ്കിൽ മാസങ്ങളോളം ഇവിടെ നിലയുറപ്പിക്കാൻ സജ്ജമാണെന്നും എതിരാളിയുടെ ഏതു നീക്കവും നേരിടാൻ തയ്യാറാണെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.

ഗൽവാനിലേക്കാൾ കൂടുതൽ സേനാ വിന്യാസമാണ് ഇവിടെയുള്ളത്. അതുകൊണ്ടു തന്നെ, സംഘർഷം ഏറ്റുമുട്ടലിലേക്കു നീണ്ടാൽ ഇരുഭാഗത്തും വൻ നാശനഷ്ടമുണ്ടാകും. എന്നാൽ കിഴക്കൻ ലഡാക്കിലെ ഏറ്റവും സംഘർഷഭരിതമായ പ്രദേശം പാംഗോങ് മലനിരകളാണെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. അതേസമയം ഇന്ത്യൻ സേനാംഗങ്ങൾ വീരമൃത്യുവിനിടയാക്കിയ ഏറ്റുമുട്ടലിൽ ചൈനയോടു പകരം ചോദിക്കണമെന്ന വികാരം അതിർത്തിയിലെ ജവാൻമാർക്കിടയിൽ ശക്തമാണ്. അതുകൊണ്ട് തന്നെ
കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനുള്ള അതീവ ജാഗ്രതയിലാണു സേനാ കമാൻഡമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button