Latest NewsNewsSaudi Arabia

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ആശങ്കയോടെ സൗദിയിലെ പ്രവാസികൾ

റിയാദ്: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന്റെ പശ്ചാത്തലത്തിൽ ആശങ്കയോടെ സൗദിയിലെ പ്രവാസികൾ. നിലവിലെ സാഹചര്യത്തിൽ സൗദിയിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി നാട്ടിലേക്കു വിമാനം കയറുന്നത് പ്രയോഗികമല്ലെന്ന് സൗദിയിലെ നോർക്ക ഹെൽപ് ഡെസ്‌കും വിവിധ മലയാളി സംഘടനകളും ഇതിനോടകം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ ബോധ്യപ്പെടുത്തിയിരുന്നു. പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സൗദിയിലും പ്രവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.

Read also: സര്‍ക്കാര്‍ നിര്‍ദേശിച്ച പതിനാലു ദിവസ നിയന്ത്രണങ്ങള്‍ കഴിയും വരെ വീട്ടുകാര്‍ സ്നേഹദൂരത്ത്

അതേസമയം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേരള സർക്കാർ ഉത്തരവിനെതിരെ ജിദ്ദ ഒ.ഐ,സി,സി ഹൈക്കോടതിയിൽ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച് വാദം കേട്ട ശേഷമാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്കിത് മാറ്റിയത്. തിങ്കളാഴ്ച ഇതിൽ വാദം കേൾക്കുമെന്ന് ഒ.ഐ.സി സി റീജിണൽ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button