USALatest NewsNews

വി​ദേ​ശ ജോ​ലി​ക്കാ​ര്‍​ക്കു​ള്ള പു​തി​യ വ​ര്‍​ക്ക് വി​സ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നീക്കവുമായി അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വ​ര്‍​ക്ക് വി​സ​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്താ​നു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് പ​രി​ഗ​ണി​ച്ച്‌ അ​മേ​രി​ക്ക. വി​ദേ​ശ ജോ​ലി​ക്കാ​ര്‍​ക്കു​ള്ള പു​തി​യ വ​ര്‍​ക്ക് വി​സ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ അ​മേ​രി​ക്ക തീരുമാനിച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പ്ര​ഖ്യാ​പ​ന​ത്തി​ന് ജെ -1 ​വി​സ​ക​ളോ മ​റ്റ് സാം​സ്കാ​രി​ക അ​ല്ലെ​ങ്കി​ല്‍ വ​ര്‍​ക്ക് എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാ​മു​ക​ളോ ആ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തേ സ​മ​യം മു​ന്പ് ന​ല്‍​കി​യ വി​സ​ക​ള്‍ റ​ദ്ദാ​ക്കി​ല്ല. ന​യ​ത്തെ​ക്കു​റി​ച്ച്‌ വൈ​റ്റ് ഹൗ​സ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും, തു​ള്‍​സ​യി​ല്‍ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ട്രം​പ് പ്ര​ചാ​ര​ണ റാ​ലി​ക്ക് മു​ന്പ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

അതേസമയം, പഴയ നാസിമുദ്രകള്‍ ഉപയോഗിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെയും പ്രചാരണപരസ്യം ഫെയ്സ്ബുക്ക് നീക്കംചെയ്തു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്ബുകളില്‍ കമ്യൂണിസ്റ്റുകാരെയും മറ്റ് രാഷ്ട്രീയത്തടവുകാരെയും മറ്റും തിരിച്ചറിയാന്‍ ഉപയോഗിച്ചിരുന്ന തലകീഴായ ചുവന്ന ത്രികോണമടങ്ങുന്ന പരസ്യമാണ് നീക്കിയത്.

സംഘടിത വിദ്വേഷത്തിനെതിരായ ഫെയ്സ്ബുക്കിന്റെ നയം ലംഘിക്കുന്നതാണ് ഈ പരസ്യമെന്ന് കമ്ബനി പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം ചിഹ്നങ്ങള്‍ തങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഫെയ്സ്ബുക്കിന്റെ സുരക്ഷാ നയ മേധാവി നഥാനിയേല്‍ ഗ്ലേയ്ഷര്‍ യുഎസ് കോണ്‍ഗ്രസിന്റെ പ്രതിനിധിസഭാ രഹസ്യാന്വേഷണ സമിതിയുടെ തെളിവെടുപ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button