Latest NewsKeralaNews

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം ; ലീഗിനെതിരെ യൂത്ത് ലീഗ് രംഗത്ത്

മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള മുസ്ലീം ലീഗ് നീക്കത്തിനെതിരെ തുറന്നടിച്ച് യൂത്ത് ലീഗ്. രാഷ്ട്രീയ വിജയത്തിനായി ആശയത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പ്രതികരിച്ചു. വരുന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക സഖ്യത്തിനുള്ള നീക്കത്തിലാണ് ലീഗ്.

കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികളിലെ പല നേതാക്കളും വെല്‍ഫെയര്‍ പാര്‍ട്ടിയെ പരസ്യമായി എതിര്‍ക്കവെയാണ് തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കെ മറ്റ് വിഷയങ്ങള്‍ക്കൊപ്പം ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക സഖ്യമുണ്ടാക്കണോ എന്ന് ചര്‍ച്ച ചെയ്യുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button