Latest NewsIndia

ഗൽവാന്‍ ഏറ്റുമുട്ടലിൽ 40ലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചുവെന്നു സ്ഥിരീകരിച്ച് കേന്ദ്ര മന്ത്രി വി.കെ. സിങ്

ന്യൂഡൽഹി: ലഡാക്കിൽ ഉണ്ടായ ഇന്ത്യ ചൈന ഏറ്റുമുട്ടലിൽ ഇന്ത്യൻ സേന നാൽപ്പതിലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി കേന്ദ്ര മന്ത്രി വി.കെ. സിങ്. ഹിന്ദി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.കെ. സിങ് ചൈനയുടെ ആള്‍നാശത്തെ കുറിച്ച്‌ പറഞ്ഞത്. ഏറ്റുമുട്ടലില്‍ ചൈനയുടെ ഭാഗത്തുണ്ടായ ആള്‍നാശത്തെ കുറിച്ച്‌ കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായുള്ള ഒരാളുടെ ആദ്യ പ്രതികരണമാണിത്.

നമുക്ക് 20 സൈനികരെയാണ് നഷ്ടമായതെങ്കില്‍ ചൈനക്ക് അതിന്‍റെ ഇരട്ടിയിലേറെ സൈനികരെ നഷ്ടമായിട്ടുണ്ട്. മരണസംഖ്യ ചൈന മറച്ചുവെക്കുകയാണ്. 1962ലെ യുദ്ധത്തിലും അവര്‍ തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങള്‍പ്പോലും അംഗീകരിക്കാത്തവരാണ്. ഗല്‍വാനില്‍ ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നുവെന്നും വി കെ സിംഗ് വെളിപ്പെടുത്തി.

കാമുകിയുടെ മകളെ ഗര്‍ഭിണിയാക്കിയ അയൽവാസി അറസ്റ്റില്‍: പെൺകുട്ടി ആറാം മാസത്തിൽ പ്രസവിച്ചു

ഗാല്‍വാനില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. എന്നാല്‍, ചൈന ഔദ്യോഗികമായി കണക്ക് പുറത്തുവിട്ടിട്ടില്ല. കമാന്‍ഡിംഗ് റാങ്കിലുള്ള സൈനികനടക്കം 35ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിരിക്കാമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button