COVID 19KeralaLatest NewsNews

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ‘സമൂഹ’ മദ്യപാനം: ബഹളം മൂലം ഉറക്കം നഷ്ടപ്പെട്ട് സമീപവാസികള്‍

ആയൂര്‍ • കൊല്ലം ആയൂര്‍ വേങ്ങൂരിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സംഘം ചേര്‍ന്ന് മദ്യപാനമെന്ന് പരാതി. വേങ്ങൂര്‍ ഹോപ്പ് ഫോര്‍ ഏഷ്യയുടെ ബൈബിള്‍ സെമിനാരിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിനെതിരെയാണ് പരാതി.

ഗള്‍ഫില്‍ നിന്നു വന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രം ഒരുക്കുന്നതിനായാണ് ബൈബിള്‍ സെമിനാരി വിട്ടുനല്‍കിയത്. നിലവില്‍ ഇവിടെ പത്തോളം ആളുകള്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. രണ്ട് ദിവസമായി ഉറങ്ങാന്‍ കഴിയാത്തവിധം കേന്ദ്രത്തിലെ അന്തേവാസികള്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതായാണ് അയല്‍വാസികളുടെ പരാതി.

തുടര്‍ന്ന് ആളുകള്‍ സംഘടിക്കുകയും പോലിസിനെ വിവരം അറിയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസ് അധികൃതരും സിഐയുടെയും നേതൃത്വത്തില്‍ പോലീസും എത്തി. ഇവര്‍ കെട്ടിടം പരിശോധിക്കുകയും സത്യാവസ്ഥ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button