Latest NewsKeralaNews

കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

പെണ്‍കുട്ടിയെ പലതവണ കടയ്ക്കുള്ളില്‍ വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു

കല്ലമ്ബലം: കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയയാള്‍ അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയോടാണ് ഇയാൾ ലൈംഗികാതിക്രമം കാട്ടിയത്. നാവായിക്കുളം വെട്ടിയറ കടമ്ബാട്ടുകോണം ഇലങ്കം ക്ഷേത്രത്തിനുസമീപം ദേവരാഗം വീട്ടില്‍ സതീഷ്‌ (38) ആണ് പിടിയിലായത്.

കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പലതവണ കടയ്ക്കുള്ളില്‍ വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതോടെ, ഇയാള്‍ കട തുറക്കാതെ കാറ്ററിംഗ് സര്‍വീസ് വാനില്‍ രക്ഷപ്പെടുകയായിരുന്നു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി എസ്.വൈ സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലമ്ബലം പൊലീസ് ഇന്‍സ്പെക്ടര്‍ ഫറോസ്. ഐ യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ നിജാം. വി, ഗ്രേഡ് എസ്.ഐ സനില്‍, ഗ്രേഡ് എ.എസ്.ഐ സുനില്‍, എസ്.സി.പി.ഒ മനോജ്‌ എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ്ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button