Latest NewsCarsNewsAutomobile

ഇന്ത്യൻ വിപണിയിൽ നിന്നും പ്രധാന മോഡൽ വാഹനത്തെ പിൻവലിച്ച് റെനോൾട്ട്

ഇന്ത്യൻ വിപണിയിൽ നിന്നും പ്രധാന മോഡൽ വാഹനത്തെ പിൻവലിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോൾട്ട്. 2017 ന്റെ അവസാനത്തിൽ അവതരിപ്പിച്ച ക്യാപ്ച്ചറിനെ കമ്പനി പിൻവലിച്ചതായും, വിപണിയിൽ ആവശ്യക്കാർ കുറവായതാണ് ഇതിനു കരണമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 2020 മാർച്ച് വരെ വെറും 6,618 യൂണിറ്റ് ക്യാപ്ച്ചർ മാത്രമാണ് രാജ്യത്ത് വിൽക്കാനായത്.

യൂറോപ്യൻ മോഡലായ ക്ലിയോ ബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ക്യാപ്ച്ചറിന് ഡസ്റ്ററിന്റെ എം ഒ പ്ലാറ്റ്ഫോം ആണ് നല്കിയിരിക്കുന്നത്. മികച്ച യാത്ര , മികച്ച ഡീസൽ എഞ്ചിൻ എന്നിവയും ഈ വാഹനം നൽകിയിരുന്നെങ്കിലും , ഉയർന്ന വില, പ്രീമിയം ക്യാബിന്റെ അഭാവം തുടങ്ങിയവ മൂലം മറ്റു എതിരാളികളുമായി മത്സരിച്ചു നില്ക്കാൻ ക്യാപ്ച്ചറിനു സാധിച്ചില്ല. ബി എസ്6 നിലവാരം നിലവിൽ വന്നതോടെ റെനോ ഇന്ത്യയിൽ ഡീസൽ എൻജിൻ പാടെ ഉപേക്ഷിച്ചിരുന്നു. നിലവിൽ ഇന്ത്യയിൽ റെനോ ട്രൈബർ, ഡസ്റ്റർ, ക്വിഡ് എന്നീ വാഹനങ്ങൾ മാത്രമാണുള്ളത്. അതസമയം റഷ്യന്‍ വിപണിയില്‍ ക്യാപ്‌ചറിന്‍റെ ഫെയ്‌‌സ്‌ലിഫ്റ്റ് പതിപ്പിനെ അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button