COVID 19Latest NewsNewsIndia

ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ തയാറാകാന്‍ സൈന്യത്തിന് നിര്‍ദേശം : തിരിച്ചടിയ്‌ക്കൊരുങ്ങി കര -വ്യോമ-നാവിക സേനകള്‍

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈന വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ ഇന്ത്യ കടുത്ത തീരുമാനമെടുത്തു. ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ തയാറാകാന്‍ സൈന്യത്തിന് നിര്‍ദേശം കേന്ദ്രം നിര്‍ദേശം നല്‍കി.. ലഡാക്കിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്. കര, നാവിക, വ്യോമ സേനാ തലത്തില്‍ കര്‍ശന നിരീക്ഷണം തുടരണമെന്നും നിര്‍ദേശിച്ചു.

Read Also : ‘പോര് മുറുകുന്നു’; ഇന്ത്യൻ സൈനികർക്ക് ചൈനീസ് നിയന്ത്രണ രേഖയിൽ തോക്ക് ഉപയോഗിക്കാൻ അനുമതി

അതിര്‍ത്തിയില്‍ ഏതു തരത്തിലുള്ള പ്രകോപനം ഉണ്ടായാലും അത് നേരിടാന്‍ സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായും പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് സേനാ മേധാവികളും സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും പ്രതിരോധ മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.

അതിക്രമിച്ചുകയറിയ പ്രദേശങ്ങളില്‍ നിന്നു ചൈനീസ് സൈന്യം പിന്നോട്ടുപോയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നുവെങ്കിലും ഗല്‍വാന്‍ താഴ്വരയുടെ മേല്‍ ഉയര്‍ത്തിയ അവകാശവാദം പിന്‍വലിക്കുന്നതുവരെ സൈനികനടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു തീരുമാനം. ഗല്‍വാന്‍ താഴ്‌വരയില്‍ അതിക്രമിച്ചുകയറിയ പ്രദേശത്ത് ചൈനീസ് സൈന്യം നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റിയിട്ടില്ല. അതിനു ശ്രമിച്ചപ്പോഴാണ് ഇന്ത്യന്‍ സൈനികരെ ആക്രമിച്ചതെന്നാണു സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button