COVID 19Latest NewsNewsInternational

കോവിഡ് വൈറസ് വ്യാ​പ​നം അ​തി​വേ​ഗ​ത്തിൽ; ലോകം കടന്നുപോകുന്നത് അപകടകരമായ ഘട്ടത്തിലൂടെയാണെന്ന് ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: കോവിഡ് വൈറസ് വ്യാ​പ​നം അ​തി​വേ​ഗ​ത്തിലായ ലോകം കടന്നുപോകുന്നത് അപകടകരമായ ഘട്ടത്തിലൂടെയാണെന്ന് ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.വൈ​റ​സ് വ്യാ​പ​നം അ​തി​വേ​ഗ​ത്തി​ലാ​ണെ​ന്നും പ്ര​തി​ദി​നം രോ​ഗം ബാ​ധി​ക്കു​ന്ന​മ​വ​രു​ടെ എ​ണ്ണം അ​വി​ശ്വ​സ​നീ​യ​മാ​യാ​ണ് വ​ര്‍​ധി​ക്കു​ന്ന​തെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം 150,000 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ​യു​ള്ള ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണി​തെ​ന്നും ഡ​ബ്ല്യു​എ​ച്ച്‌ഒ ത​ല​വ​ന്‍ ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു. വൈ​റ​സ് വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണ്‍ സാ​മ്ബ​ത്തി​ക ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന​ത് യാ​ഥാ​ര്‍​ത്ഥ്യ​മാ​ണ്. എ​ന്നാ​ല്‍ വൈ​റ​സ് ഇ​പ്പോ​ഴും അ​തി​വേ​ഗം പ​ട​രു​ന്നു​ണ്ട്.അ​ഭ​യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു, അ​വ​രി​ല്‍ 80 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡി​ന് മ​രു​ന്ന് ക​ണ്ടെ​ത്താ​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ലോ​ക​ത്താ​ക​മാ​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​കു​മോ എ​ന്നൊ​ക്കെ അ​റി​യാ​ന്‍ വ​ലി​യ അ​ള​വി​ല്‍ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്നും ടെ​ഡ്രോ​സ് അ​ദ​നോം ഗ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു. കോ​വി​ഡ് മ​ഹാ​മാ​രി നേ​രി​ടാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​നി​യും വേ​ണം. രാ​ജ്യ​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് ന​ല്‍​കു​ന്ന​ത് വ​ള​രെ ആ​ലോ​ചി​ച്ചു​മാ​ത്രം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ALSO READ: കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

വൈ​റ​സ് ഇ​പ്പോ​ഴും അ​തി​വേ​ഗം പ​ട​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, മാ​സ്ക് ധ​രി​ക്കു​ക, കൈ ​ക​ഴു​കു​ക തു​ട​ങ്ങി​യ വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button