Latest NewsNewsIndia

ശക്തമായ ഭൂചലനം: വീടുകള്‍ക്കും റോഡുകള്‍ക്കും നാശനഷ്ടം

ഐസ്വാള്‍: മിസോറാമില്‍ ശക്തമായ ഭൂചലനം. പുലര്‍ച്ചെ 4.10 ഓടെ റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വീടുകള്‍ക്കും റോഡുകള്‍ക്കും നാശനഷ്ടമുണ്ടായി. അതേസമയം, ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഇന്ത്യ – മ്യാന്‍മാര്‍ അതിര്‍ത്തിക്ക് സമീപം ചമ്പായി ജില്ലയിലെ സൊഖവ്താര്‍ മേഖലയാണ് പ്രഭവ കേന്ദ്രം. നാശനഷ്ടത്തിന്റെ കണക്കുകള്‍ ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button