KeralaLatest NewsNews

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത : 12 ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത . 12 ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച സംസ്ഥാനത്ത് പാലക്കാട്,വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also :  ചൈനയെ കൂട്ടുപിടിച്ച് നേപ്പാള്‍ ഇന്ത്യയ്‌ക്കെതിരെയുള്ള പ്രകോപനങ്ങള്‍ തുടരുന്നു 

അതേസമയം ഇന്നലെ ഉച്ചമുതല്‍ തുടങ്ങിയ കനത്ത മഴയില്‍ കണ്ണൂരിലെ ചില പ്രദേശങ്ങളില്‍ വെള്ളം കയറി. തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍ മുട്ടോളം വരെ വെള്ളം പൊങ്ങി. പല കടകളിലും വെള്ളം കയറി. ഞായറാഴ്ച ആയതിനാല്‍ കടകള്‍ അടഞ്ഞ നിലയിലായിരുന്നു. ഇരിട്ടി തളിപ്പറമ്ബ് സംസ്ഥാന പാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വെള്ളക്കെട്ടുണ്ടായ ഇടങ്ങളില്‍ ഒന്നും ഗതാഗത തടസമുണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button