Latest NewsIndia

ഏത് അടിയന്തിര സാഹചര്യത്തിലും രാജ്യത്തെ സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ബിഹാര്‍ റെജിമെന്റിനെ അറിയാം

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ബിഹാര്‍ റെജിമെന്റിന് രൂപം നല്‍കിയത്.

ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും ശക്തരായ സേനകളിലൊന്നാണ് ബിഹാര്‍ റെജിമെന്റ്. ഏത് അടിയന്തിര സാഹചര്യത്തിലും രാജ്യത്തെ സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്നവര്‍. ഗാല്‍വന്‍ താഴ്‌വരയിലും ചൈനയുടെ ആക്രമണമുണ്ടായപ്പോള്‍ പ്രതിരോധിക്കാനും തിരിച്ചടിക്കാനും ബിഹാര്‍ റെജിമെന്റ് മുന്നില്‍ത്തന്നെയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ചൈനക്ക് എത്ര സൈനികരെ നഷ്ടമായി എന്നത് മാത്രമാണ് ഇനി അറിയാന്‍ ബാക്കിയുള്ളത്.ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ബിഹാര്‍ റെജിമെന്റിന് രൂപം നല്‍കിയത്.

അന്ന് ബംഗാള്‍ നേറ്റീവ് ഇന്‍ഫാന്‍ട്രി എന്നാണ് ബിഹാര്‍ റെജിമെന്റ് അറിയപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ ബിഹാറി സൈനികരുടെ വീര്യത്തിലും ശൗര്യത്തിലും ആകൃഷ്ടരായതോടെയാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ബംഗാള്‍ നേറ്റീവ് ഇന്‍ഫാന്‍ട്രിക്ക് രൂപം നല്‍കിയത്. ഇന്നത്തെ ബിഹാറിലെ ഷഹാബാദ്, മുന്‍ഗെര്‍ ജില്ലകളില്‍ നിന്നും അന്ന് സൈനികരെ വലിയ തോതില്‍ റിക്രൂട്ട് ചെയ്തിരുന്നു.ബക്‌സര്‍, കര്‍ണാടക, മറാത്ത എന്നീ യുദ്ധങ്ങളില്‍ സേന അത്ഭുതകരമായ വിജയങ്ങള്‍ നേടി.

വിദേശത്ത് മലയ, സുമാത്ര, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ പോലും ബിഹാറി സേന മികവ് തെളിയിച്ചു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ വെടിയുണ്ടകളെ ഭയക്കാതെ വിപ്ലവത്തിന് നേതൃത്വം നല്‍കിയതും ബിഹാര്‍ സേനകളാണ്. തങ്ങളുടെ ഭാഗത്ത് വലിയ നാശനഷ്ടങ്ങളുണ്ടായതോടെ ബ്രിട്ടീഷുകാര്‍ 18 ബിഹാര്‍ ബറ്റാലിയനുകളെ പിരിച്ചുവിടുകയും റിക്രൂട്ട്‌മെന്റുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തു.രണ്ടാം ലോക മഹായുദ്ധകാലത്ത് ബിഹാറില്‍ നിന്ന് വീണ്ടും വലിയ തോതിലുള്ള സൈനിക റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. റിക്രൂട്ട് ചെയ്യപ്പെട്ട സൈനികര്‍ 19-ാം ഹൈദരാബാദ് റെജിമെന്റില്‍ ചേര്‍ന്നു.

ബിജെപിയുടെ തന്ത്രപരമായ നീക്കം , മണിപ്പൂരിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള കോൺഗ്രസ് തന്ത്രം പാളുന്നു

1941 സെപ്റ്റംബര്‍ 15നാണ് ഒന്നാം ബിഹാര്‍ റെജിമെന്റ് രൂപീകൃതമായത്. അശോക സ്തംഭത്തിലെ മൂന്ന് സിംഹങ്ങളാണ് ബിഹാര്‍ റെജിമെന്റിന്റെ മുദ്ര. 1941ല്‍ ഒന്നാം ബിഹാര്‍ ബറ്റാലിയന്‍ ക്യാപ്റ്റനായ എം ഹബീബുള്ള ഖാന്‍ ഖട്ടകാണ് റെജിമെന്റിന്റെ മുദ്ര തെരഞ്ഞെടുത്തത്.1965ലും 1971ലും നടന്ന ഇന്ത്യ-പാകിസ്താന്‍ യുദ്ധങ്ങളിലും ബിഹാര്‍ റെജിമെന്റ് പങ്കെടുത്തു. സേനയില്‍ വിശ്വാസമര്‍പ്പിച്ച് ഏല്‍പ്പിച്ച ദൗത്യങ്ങള്‍ റെജിമെന്റ് കൃത്യമായി നിറവേറ്റി. 1999ല്‍ പാകിസ്താനെതിരായ കാര്‍ഗില്‍ യുദ്ധത്തിലെ ‘ഓപ്പറേഷന്‍ വിജയ്’യില്‍ ഒന്നാം ബിഹാര്‍ റെജിമെന്റ് ബറ്റാലിയന്‍ പങ്കെടുത്തിരുന്നു.

പാകിസ്താന്റെ പക്കല്‍ നിന്നും ജുബാര്‍ മലനിരകളേയും താരുവിനേയും തിരിച്ചുപിടിച്ചത് ബിഹാര്‍ റെജിമെന്റിന്റെ നേട്ടങ്ങളില്‍ സുപ്രധാനമായ ഒന്നാണ്. ‘ബറ്റാലിക്, ബാറ്റില്‍ ഹോണര്‍’, ‘കാര്‍ഗില്‍ തിയേറ്റര്‍ ഹോണര്‍’ എന്നിവ നല്‍കിയാണ് ബിഹാര്‍ റെജിമെന്റിനെ സൈന്യം ആദരിച്ചത്.ഐക്യരാഷ്ട്രസഭയുടെ നിരവധി സമാധാന ദൗത്യങ്ങളിലും ബിഹാര്‍ റെജിമെന്റിന്റെ ബറ്റാലിയനുകള്‍ പങ്കെടുത്തിട്ടുണ്ട്. 2004, 2009, 2014 വര്‍ഷങ്ങളില്‍ യഥാക്രമം 10 ബിഹാര്‍, 5 ബിഹാര്‍, 14 ബിഹാര്‍ റെജിമെന്റ് സൈനികര്‍ കോംഗോയില്‍ നടന്ന ഐക്യരാഷ്ട്ര സമാധാന പ്രവര്‍ത്തനത്തിന്റെ ഭാഗമായി.

പാകിസ്താന്‍ സൈനികരുടെ ആക്രമണത്തെ ചെറുക്കുകയും നിരവധി ശത്രു സൈനികരെ വധിക്കുകയും ചെയ്ത മഹത്തായ നടപടിയുടെ പേരില്‍ ബിഹാര്‍ റെജിമെന്റിലെ ക്യാപ്റ്റന്‍ ഗുര്‍ജീന്ദര്‍ സിംഗ് സൂരിക്ക് 1999ല്‍ മരണാനന്തര ബഹുമതിയായ മഹാവീര്‍ ചക്ര ലഭിച്ചു. 2008 നവംബറില്‍ പാകിസ്താന്‍ ഭീകരര്‍ മുംബൈയില്‍ നടത്തിയ ആക്രമണത്തിനിടെ ധീരമായി പോരാടിയ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് (പാരന്റ് യൂണിറ്റ് 7 ബിഹാര്‍) മരണാനന്തര ബഹുമതിയായ അശോകചക്രയും ലഭിച്ചിട്ടുണ്ട്. കടപ്പാട് : ജനം ടിവി

shortlink

Related Articles

Post Your Comments

Related Articles


Back to top button