Latest NewsNewsIndia

ഇന്ത്യ-ചൈന തര്‍ക്കത്തിന് അയവ് വന്നെങ്കിലും ഇനി ഒരു ആക്രമണം ഉണ്ടായാല്‍ തിരിച്ചടിയ്‌ക്കൊരുങ്ങി ഇന്ത്യന്‍ നേവി : മറുഭാഗത്ത് ചൈനയ്ക്ക് എതിരെ അമേരിക്കയും ജപ്പാനും

ലഡാക്ക് : ഇന്ത്യ-ചൈന തര്‍ക്കത്തിന് അയവ് വന്നെങ്കിലും ഇനി ഒരു ആക്രമണം ഉണ്ടായാല്‍ തിരിച്ചടിയ്ക്കൊരുങ്ങി ഇന്ത്യന്‍ നേവി , മറുഭാഗത്ത് ചൈനയ്ക്ക് എതിരെ അമേരിക്കയും ജപ്പാനും.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇപ്പോള്‍ മുങ്ങിക്കപ്പലുകളുടെ ശക്തി വര്‍ധിപ്പിക്കുകയാണ് ഇന്ത്യന്‍ നാവികസേന പ്രധാനമായും ചെയ്യുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആണവശക്തിയോടെയുള്ള മുങ്ങിക്കപ്പലുകളാണ് ഒരുക്കുന്നത് എന്നതാണ്. ഇതിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആധിപത്യം ഉറപ്പിച്ചു മുന്നോട്ടു നീങ്ങാനാണ് നാവികസേന ഉദ്ദേശിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്കടുത്ത് തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും സേന ശ്രമിക്കുന്നുണ്ട്. തന്ത്രപ്രാധാന്യമുള്ള മലാക കടലിടുക്കാണ് ഇതിലൂടെ ലക്ഷ്യമിടുന്നതd

Read Also : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : സംഘര്‍ത്തിന് അയവ് : 40 സൈനികര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് സമ്മതിച്ചുതരാതെ ചൈന

പുതിയ നീക്കങ്ങള്‍ക്ക് ചൈനയുമായി വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രാധാന്യം വര്‍ധിക്കുന്നത്. ഏതു നിമിഷത്തിലും ഇന്ത്യ-ചൈന ബന്ധം വഷളാകാനുള്ള സാധ്യതയുണ്ട് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അടുത്തിടെ ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയ്ക്ക് 20 സൈനികരെയാണ് നഷ്ടപ്പെട്ടത്. സംഘര്‍ഷം വഷളാകുകയാണെങ്കില്‍ ഇന്ത്യന്‍ നാവികസേനയും സജീവമായേക്കുമെന്നാണ് കരുതുന്നത്. സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത് കടലില്‍ നിന്ന് വളരെ ഉള്ളിലാണെങ്കിലും നാവിക സേന ഇന്ത്യന്‍ മഹാസമുദ്രത്തിലും മലാക്കാ കടലിടുക്കിലും തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കും.

ഇത് നിര്‍ണായകമായ ഒരു നീക്കമാണ് എന്നാണ് കരുതുന്നത്. കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചൈനീസ് നാവിക സേനയുടെ ശക്തി അതിവേഗം വളര്‍ത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി, അഥവാ പ്ലാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചൈനീസ് നാവിക സേന വരും വര്‍ഷങ്ങളില്‍ വന്‍തോതില്‍ മുന്നേറ്റം നടത്തുമെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. സണ്‍ഡേ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് അടുത്ത പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്ലാനിന് 110 മുങ്ങിക്കപ്പലുകള്‍ ഉണ്ടായിരിക്കുമെന്നാണ്. എന്നാല്‍, മലാക്ക കടലിടുക്കായിരിക്കും ചൈനീസ് ആക്രമണങ്ങള്‍ക്കും ഇന്ത്യയ്ക്കുമടയ്ക്കുള്ള പ്രതിബന്ധം.

ചൈനയുടെ അടുത്ത തലമുറയിലെ മുങ്ങിക്കപ്പലുകള്‍ അറിയപ്പെടുന്നത് ടൈപ്-095 എന്നായിരിക്കും. ഇവയില്‍ ആദ്യത്തേത് അധികം താമസിയാതെ പുറത്തിറക്കിയേക്കും. ഇവ അത്യാധുനികവും ഒളിയാക്രമണ സജ്ജവും ആയിരിക്കുമെന്നാണ് കരുതുന്നത്. ഇവയ്ക്ക് വലുപ്പക്കൂടുതലും ഉണ്ടായിരിക്കും. എന്നു പറഞ്ഞാല്‍ ഇവയ്ക്ക് കൂടുതല്‍ സമയം കടലിനടിയില്‍ കഴിയാന്‍ സാധിക്കുമെന്നാണര്‍ഥം. ചൈനയുടെ ഇപ്പോഴുള്ള മുങ്ങിക്കപ്പലായ ടൈപ്-093 ഷാങ് ക്ലാസിന് (Type-093 Shang Class) ആണവശക്തിയുണ്ട്. എന്നു പറഞ്ഞാല്‍ അതിന്റെ വിഹാരശേഷിക്ക് പരിമിതികളില്ല. എന്നാല്‍, ലോകത്തെ ഏറ്റവും പുതിയ പല മുങ്ങിക്കപ്പലുകളോടും താരതമ്യം ചെയ്യുമ്പോള്‍ അവയ്ക്ക് വലുപ്പക്കുറവുണ്ടെന്നു കാണാം. ഇതിനാല്‍ അതില്‍ ഉള്‍ക്കൊള്ളിക്കാവുന്ന സൈനികരുടെ എണ്ണത്തിനും മൊത്തത്തിലുള്ള സ്ഥിരതയ്ക്കും പരിമിതിയുണ്ടെന്നു കാണാം. ഇവ ചൈനയ്ക്ക് കുറച്ചിലുണ്ടാക്കുന്ന കാര്യങ്ങളായതിനാലാണ് അവര്‍ അതിനൂതന ആണവശക്തിയുള്ള മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നത്.

തങ്ങളുടെ മുങ്ങിക്കപ്പലുകളെ ഇന്ത്യന്‍ സമുദ്രത്തിലേക്ക് അയയ്ക്കാന്‍ ചൈനയ്ക്ക് ഉദ്ദേശമുണ്ടെങ്കില്‍, ടൈപ്-095 പോലെയുളളവ വന്‍ മാറ്റമായിരിക്കും കൊണ്ടുവരിക. ഒളിപ്പോരില്‍ ഇവയുടെ പ്രഹരശേഷി മാരകമായിരിക്കാം. ഡിജിബൗട്ടി (Djibouti) എന്ന സ്ഥലത്ത് ചൈനയ്ക്ക് ഇപ്പോള്‍ത്തന്നെ ഒരു നാവികേന്ദ്രമുണ്ടെന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഇതു കൂടാതെ പാക്കിസ്ഥാനിലെ ഗ്വാദര്‍ (Gwadar) തുറമുഖത്തും പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടം ചൈനീസ് നാവികസേനയുടെ വിദേശ താവളങ്ങളിലൊന്നായിരിക്കുമെന്നും അഭ്യൂഹമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button