Latest NewsNewsInternational

ഇന്ത്യന്‍ സൈനികരോട് പിടിച്ചു നില്‍ക്കാനാകാതെ കൊല്ലപ്പെട്ടത് 45 ചൈനീസ് സൈനികര്‍

കൊല്ലപ്പെട്ട സൈനികരുടെ കണക്കുകള്‍ പുറത്തുവിട്ട് വാര്‍ത്താ ഏജന്‍സി

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയുടെയയും ചൈനയുടെയും സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

Read Also : പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും ഭീഷണിപ്പെടുത്തി എസ്ഡിപിഐ

എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു എന്ന കാര്യം ചൈന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടുവെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍ നിന്നുള്ളവ ഉള്‍പ്പെടെ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് വന്ന വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് റഷ്യന്‍ വാര്‍ത്താഏജന്‍സിയുടെ വെളിപ്പെടുത്തല്‍.

40ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജ വാര്‍ത്തയാണെന്നാണ് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button