Latest NewsNewsIndia

SHOCKING : യുവതി കോടതിയ്ക്കുള്ളില്‍ ബലാത്സംഗത്തിനിരയായി

ന്യൂഡൽഹി • 38 കാരിയായ യുവതിയെ രാജ്യ തലസ്ഥാനത്തെ റൂസ് അവന്യൂ കോടതിയുടെ മുറിക്കുള്ളിൽ ബലാത്സംഗം ചെയ്തു. തിങ്കളാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം.

തിങ്കളാഴ്ച ഉച്ചയ്ക്ക് യുവതി പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് കോടതി ഉദ്യോഗസ്ഥന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് സെക്ഷൻ 376 പ്രകാരം പരാതി രജിസ്റ്റർ ചെയ്യുകയും പ്രതിയെ അതേ ദിവസം തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കോടതി ജീവനക്കാരനായ പ്രതി, റൂസ് അവന്യൂ കോടതിയുടെ മുറിക്കുള്ളിൽ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. പരാതി രജിസ്റ്റർ ചെയ്ത ശേഷം ഇരയുടെ വൈദ്യപരിശോധന നടത്തി.

ഐ.പി എസ്റ്റേറ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രതിയെ അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) സഞ്ജയ് ഭാട്ടിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button