Latest NewsNewsBusiness

ഭവനവായ്പാ തട്ടിപ്പ് ഒഴിവാക്കി കാനറാ ബാങ്ക്

കൊച്ചി : ബാങ്ക് ഉദ്യോഗസ്ഥരുടെ ജാഗ്രതയോടെയുള്ള സമീപനത്തിൻറെ ഫലമായി 1.50 കോടി രൂപയുടെ ഭവനവായ്പാ തട്ടിപ്പ് ഒഴിവാക്കാൻ സാധിച്ചതായി കനറാ ബാങ്ക് അറിയിച്ചു. ബെംഗളൂരു ശാഖയിലാണ് ഇതിന് ആധാരമായ സംഭവം നടന്നത്. ബാങ്കിൻറ ഒരു ഇടപാടുകാരനും സുഹൃത്തും ചേർന്ന് ബെംഗളൂരുവിലെ കെ.ആർ. പുരത്ത് രണ്ട് ഫ്ലാറ്റ് വാങ്ങുന്നതിനായാണ് ഇത്രയും തുക വായ്പ എടുക്കാൻ ശ്രമിച്ചത്. പാൻകാർഡ് അടക്കം മതിയായ രേഖകളെല്ലാം ഇടപാടുകാരൻ സമർപ്പിച്ചെങ്കിലും ബാങ്കിന് സംശയം തോന്നിയതിനെ തുടർന്ന് മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽക്കൂടി അന്വേഷിക്കുകയായിരുന്നു.

അഡീഷണൽ ഐ.ഡി. പൂഫ് സമർപ്പിക്കാനും ആവശ്യപ്പെട്ടു. ഇതോടെയാണ് ഒന്നിലധികം ബാങ്കുകളിൽനിന്ന് ഇയാൾ വായ്പയെടുത്തതായി കണ്ടെത്തിയത്. മറ്റൊരു പാൻകാർഡ് സമർപ്പിച്ച് മൂന്ന് ഭവന വായ്പയെടുത്തതായും ഇവയെല്ലാം എൻ.പി.എ. (കിട്ടാക്കടം) അക്കൗണ്ടുകളാണെന്നും കണ്ടെത്തി. ബാങ്കിന് നൽകിയ അക്കൗണ്ട് സ്റ്റേറ്റ്മെൻറും സാലറി സ്ലിപ്പും എംപ്ലോയർ ഐ.ഡി. കാർഡും വ്യാജമാണെന്ന് തുടരന്വേഷണത്തിൽ തെളിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button