COVID 19Jobs & VacanciesLatest NewsNews

കോവിഡ് പ്രതിരോധം: വിവിധ തസ്തികകളില്‍ നിയമനം, അപേക്ഷ ക്ഷണിച്ചു

കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പാലക്കാട് ജില്ലയില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. മോളിക്കുലര്‍ ലാബ് ടെക്നീഷ്യന്‍ ഒഴിവിലേക്ക് എം.എസ്.സി. ബയോ ടെക്നോളജി/എം.എസ്.സി. ഉളളവര്‍ക്ക് അപേക്ഷിക്കാം മൈക്രോബയോളജി കൂടാതെ മോളിക്കുലാര്‍ ലാബ്/പി.സി.ആര്‍ പ്രവൃത്തി പരിചയം ഉണ്ടാവണം. ഒരു ഒഴിവാണുള്ളത്.

ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ (കേരള സര്‍ക്കാര്‍) മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ബിരുദം (ബി.എം.എല്‍.ടി.)/മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമ (ഡി.എം.എല്‍.ടി.) ആണ് യോഗ്യത. ഒഴിവുകള്‍ ആറെണ്ണം. ലാബ് അസിസ്റ്റന്റ് ഒഴിവിലേക്ക് വി.എച്ച്.എസ്.സി. (എം.എല്‍.റ്റി)/ഡി.എം.എല്‍.റ്റിയാണ് യോഗ്യത. ആറ് ഒഴിവുകളാണുള്ളത്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് ഏതെങ്കിലും വിഷയത്തിലുളള അംഗീകൃത ബിരുദവും പി.ജി.ഡി.സി.എ./ഡി.സി.എ. യോഗ്യതയുണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ്, മലയാളം, ടൈപ്പിങ് നിര്‍ബന്ധം. പ്രവൃത്തി പരിചയം അഭികാമ്യം. ഒഴിവുകള്‍ നാലെണ്ണം.

മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് എം.ബി.ബി.എസ്. ബിരുദവും റ്റി.സി.എം.സി. രജിസ്ട്രേഷനും നിര്‍ബന്ധം. 32 ഒഴിവുകളാണുള്ളത്. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ജി.എന്‍.എം./ബി.എസ്.സി. നഴ്സിംഗ് കൂടാതെ കെ.എന്‍.സി. രജിസ്ട്രേഷന്‍ നിര്‍ബന്ധം. ഒഴിവുകള്‍ 48 എണ്ണം.

ക്ലീനിംഗ് സ്റ്റാഫ് ഒഴിവിലേക്ക് ഏഴാം ക്ലാസ് യോഗ്യതയും മികച്ച ശാരീരിക ക്ഷമതയും മലയാളം എഴുതാനം വായിക്കാനും അറിയുന്നവര്‍ക്ക് അപേക്ഷിക്കാം. ഒഴിവ് 128 എണ്ണം. ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് ബി.ഫാം/ഡി.ഫാം യോഗ്യതയും ഫാര്‍മസിസ്റ്റ് കൗസിലില്‍ രജിസ്ട്രേഷനും നിര്‍ബന്ധമാണ്. ഒഴിവ് ആറെണ്ണം.
മെഡിക്കല്‍ ഓഫീസര്‍ ഒഴിച്ചുളള എല്ലാ തസ്തികയ്ക്കും 2020 ജൂണ്‍ ഒന്നിന് 40 വയസ് കവിയരുത്. 2020 ജൂണ്‍ ഒന്നിന് 65 വയസ്സ് കവിയാത്തവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയ്ക്ക് അപേക്ഷിക്കാം.

അര്‍ഹരായവര്‍ ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് [email protected] ല്‍ ജൂണ്‍ 28 ന് വൈകിട്ട് അഞ്ചിനകം അയക്കണമെന്ന് എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഇ-മെയില്‍ ഐ.ഡി, ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും വെയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍ : 8943374000.

shortlink

Related Articles

Post Your Comments

Related Articles


Back to top button