KeralaLatest News

ക്വാറന്റീന്‍ സൗകര്യം ലഭിക്കാതെ രാത്രി നടുറോഡിലായിപ്പോയ യുവതിക്ക് സഹായമെത്തിച്ച്‌ രമേശ് ചെന്നിത്തല

മാലിദ്വീപില്‍ നിന്നു വിമാന മാര്‍ഗം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യുവതി ബസിലാണ് ആലപ്പുഴയില്‍ എത്തിയത്.

ആലപ്പുഴ; ക്വാറന്റീന്‍ സൗകര്യം ലഭിക്കാതെ രാത്രി നടുറോഡിലായിപ്പോയ യുവതിക്ക് സഹായമെത്തിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാലിദ്വീപില്‍ നിന്നു കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട്ട് എത്തിയ യുവതിയാണ് ക്വാറന്റീന്‍ സൗകര്യം ലഭിക്കാതെ ബുദ്ധിമുട്ടിയത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സഹായം ലഭ്യമാക്കുകയായിരുന്നു.മാലിദ്വീപില്‍ നിന്നു വിമാന മാര്‍ഗം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യുവതി ബസിലാണ് ആലപ്പുഴയില്‍ എത്തിയത്. അവിടെ നിന്നു കാറില്‍ ഹരിപ്പാട്ട് എത്തി.

എന്നാല്‍ ക്വാറന്റീന്‍ സൗകര്യം ഇല്ലാത്തതിനാല്‍ റോഡില്‍ നില്‍ക്കേണ്ടി വന്നു. പിന്നീട് സുഹൃത്ത് മുഖാന്തരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ ഓഫിസുമായി ബന്ധപ്പെട്ടു.വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പ്രതിപക്ഷ നേതാവ് ഡി.സി.സി ജനറല്‍ സെക്രട്ടറി വി. ഷുക്കൂറിനെ വിളിച്ച്‌ സഹായങ്ങള്‍ നല്‍കാന്‍ ചുമതലപ്പെടുത്തി. കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്‌കുമാറിന്റെ സഹായത്തോടെ രാത്രി തന്നെ യുവതിക്ക് ക്വാറന്റീന്‍ സൗകര്യം ഒരുക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button