Latest NewsNewsInternational

ചാരപ്പണി ചെയ്യുന്ന ചൈനാ ഉടമസ്ഥതയിലുള്ള മാദ്ധ്യമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നൽകി ട്രംപ് ഭരണകൂടം; ഭീഷണി മുഴക്കി ചൈന

ഇത് തുടര്‍ന്നാല്‍ ചൈനയ്ക്കും ഇതേ രീതിയില്‍ പ്രതികരിക്കേണ്ടതായി വരുമെന്നും ചൈന വിദേശകാര്യ വകുപ്പ് പ്രതികരിച്ചു

ബീജിംഗ്: അമേരിക്കയിൽ ചാരപ്പണി ചെയ്യുന്ന ചൈനാ ഉടമസ്ഥതയിലുള്ള മാദ്ധ്യമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നൽകി ട്രംപ് ഭരണകൂടം. ചൈനയ്ക്കായി ചാരപ്പണി ചെയ്യുന്നു എന്ന കുറ്റം ആരോപിച്ച് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ചൈനാ ഉടമസ്ഥതയിലുള്ള നാല് മാദ്ധ്യമങ്ങള്‍ക്ക് ട്രംപ് ഭരണകൂടം മൂക്കുകയറിട്ടു,

എന്നാൽ, അമേരിക്കയുടെ പ്രതികാര നടപടികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ചൈന ഭീഷണി മുഴക്കി. അമേരിക്കയുടെ മാദ്ധ്യമങ്ങളോടുള്ള സമീപനത്തിന് അതേ നാണയത്തില്‍ പ്രതികരിക്കാനറിയാം എന്നാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചത്. ‘ ഇത് ചൈനയുടെ മാദ്ധ്യമങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തുന്ന ഭരണകൂട അടിച്ചമര്‍ത്തലാണ്. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് അമേരിക്കയില്‍ യാതൊരു വിലയുമില്ലെന്ന് അവര്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്.’ ചൈനയുടെ വിദേശകാര്യ വക്താവ് സാവേ ലിജിയന്‍ പറഞ്ഞു.

നിലവിലെ പ്രവൃത്തികള്‍ ഇരുരാജ്യത്തിനും ഒട്ടും ഗുണകരമല്ല. ഇത് തുടര്‍ന്നാല്‍ ചൈനയ്ക്കും ഇതേ രീതിയില്‍ പ്രതികരിക്കേണ്ടതായി വരുമെന്നും ചൈന വിദേശകാര്യ വകുപ്പ് പ്രതികരിച്ചു. അമേരിക്കയുടെ ഈ ശീതയുദ്ധ മനോഭാവം മാറ്റണം. ഒപ്പം ആശയപരമായി ഇത്തരം മുന്‍ ധാരണകള്‍ വച്ചുപുലര്‍ത്തുന്നതും ശരിയല്ല.

ALSO READ: ‘ബോയ്‌കോട്ട് ചൈന’; ചൈനീസ് ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാൻ തീരുമാനിച്ച റിലയന്‍സ് ജിയോയ്ക്ക് യുഎസ് പിന്തുണ

കഴിഞ്ഞ തിങ്കളാഴ്ചയാണ് അമേരിക്കയിലെ നാല് ചൈനീസ് മാദ്ധ്യമ സ്ഥാപനങ്ങളെ നിരീക്ഷി ക്കാനും നിയന്ത്രിക്കാനും നടപടി എടുത്തത്. ഇതിന് മുമ്പ് നടപടി എടുത്ത അഞ്ചു സ്ഥാപനങ്ങള്‍ക്ക് പുറമേയാണ് നിലവിലെ നാലു സ്ഥാപനങ്ങള്‍. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജോലിക്കാരുടെ എണ്ണം നാലിലൊന്നായി കുറയ്ക്കലാണ് ആദ്യ നടപടി യായി അമേരിക്ക സ്വീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button