KeralaLatest NewsNews

നാടൻ ഭക്ഷണമുണ്ടാക്കുന്ന ഫീമെയിൽ കുക്കിനെ വേണമെന്ന ഗോപി സുന്ദറിന്റെ പോസ്റ്റിന് മറുപടിയുമായി അഞ്ജലി അമീർ

നാടൻ ഭക്ഷണമുണ്ടാക്കുന്ന ഫീമെയിൽ കുക്കിനെ വേണമെന്ന സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വീട്ടിലേക്ക് ഒരു വനിതാ കുക്കിനെ ആവശ്യമുണ്ട്. നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയാവുന്ന ആള് മതി’ എന്നായിരുന്നു ഗോപി സുന്ദറിന്റെ പോസ്റ്റ്. താത്പര്യമുള്ളവർ മെയിൽ അയക്കാനും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ നടിയും മോഡലുമായ അഞ്ജലി അമീർ ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തി. ‘ഞാനുണ്ടാക്കും’ എന്നായിരുന്നു അഞ്ജലി അമീറിന്റെ കമന്റ്. ഉടൻ തന്നെ അതിനു താഴെ കൂപ്പുകൈ ഇമോജിയുമായി ഗോപി സുന്ദറുമെത്തി. ആരാധകരും ഇതിന് പിന്നാലെ കമന്റുകളുമായി രംഗത്തെത്തി.

Read also: നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ഫീമെയിൽ കുക്കിനെ വേണമെന്ന് ഗോപി സുന്ദർ: പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

പാടാൻ അവസരം തന്നാൽ കുക്ക് ആകാമെന്നും നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്നവർക്ക് ഈ മെയിൽ ഐഡി ഒന്നും ഉണ്ടാകില്ലെന്നുമാണ് കമന്റുകൾ വരുന്നത്. ഗോപിസുന്ദർ വീട്ടിലേക്ക് പെണ്ണുങ്ങളെ തിരയുന്നു എന്ന വാർത്ത വന്നാൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് മറ്റൊരാൾ വ്യക്തമാക്കുന്നത്. വീട്ടിലേക്കു നല്ല നാടൻ ഭക്ഷണം ഉണ്ടാക്കുന്ന ഒരാളിനെ ആവശ്യമുണ്ടെന്നു നമ്മുടെ പാവം ഗോപിച്ചേട്ടൻ പറഞ്ഞിട്ട് മിക്കവരും അദ്ദേഹത്തിന്റെ പാട്ടിനെ കുറിച്ചാ പറയുന്നേ എന്നും ഒരാൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button