COVID 19KeralaLatest NewsNews

ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണം കൂടും : മുഖ്യമന്ത്രി

തിരുവനന്തപുരം : ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത പ്രതിരോധവകുപ്പിന്റെ നിഗമനത്തില്‍ ഇപ്പോഴത്തെ രോഗവ്യാപന തോതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്നാണ്. കോവിഡ് ചികില്‍സയിലുള്ളവരുടെ എണ്ണം കൂടിയസാഹചര്യത്തില്‍ അതീവജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുറത്തുനിന്നുവരുന്ന എല്ലാവരും കര്‍ശനമായ സമ്പര്‍ക്കവിലക്ക് പാലിക്കണമെന്നും തുടര്‍ന്നും അതിശക്തമായി തന്നെ ബ്രേക്ക് ദ് ചെയിന്‍ ക്യാംപയ്ന്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും പുറത്തുനിന്നു വന്നവരില്‍ ഏഴുശതമാനം പേരില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. എല്ലാവരും സഞ്ചാരവിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും, അത് കോവിഡ് കേസുകളുടെ ഉറവിടം കണ്ടെത്താന്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗികള്‍ കൂടുന്നതനുസരിച്ച് കൂടുതല്‍ ആശുപത്രികളും കിടക്കകളും സജ്ജമാക്കുമെന്നും ഇപ്പോള്‍ 29 കോവിഡ് ആശുപത്രികളും 29 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും സജ്ജമാണെന്നും ഇതിലെല്ലാമായി 8537 കിടക്കകളും 872 ഐസിയുകളും 482 വെന്റിലേറ്ററുകളും ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം താജിക്കിസ്ഥാനില്‍ നിന്നെത്തിയവരില്‍ 18.9 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button