Latest NewsKeralaNews

ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജ് യാത്ര ഉണ്ടാകുമോ? വിശദാംശങ്ങൾ പുറത്തു വിട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജ് യാത്ര ഉണ്ടാകുമോ എന്ന കാര്യത്തിൽ പ്രതികരണവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി. ഇത്തവണ ഹജ്ജ് യാത്ര ഉണ്ടായിരിക്കില്ലെന്ന് ഉറപ്പായതായി സി മുഹമ്മദ് ഫൈസി പറഞ്ഞു.

ഹജ്ജ് യാത്ര മുടങ്ങുന്നവര്‍ക്ക് അടച്ചിട്ടുള്ള തുക മുറപ്രകാരം ലഭ്യമാക്കുമെന്ന് ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി. ഹജ്ജ് സൗദിയിൽ ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് സൗസി ഹജ്ജ് മന്ത്രാലയം അറിയിച്ചതോടെയാണ് തീരുമാനം. കേരളത്തിൽ നിന്നും അപേക്ഷ നല്കിയവരുടെ പണം തിരികെ നൽകുമെന്നും ഹജ്ജ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.

കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജ് തീർഥാടനത്തിനായി 26064 അപേക്ഷകളാണ് ലഭിച്ചത്. ഇവരിൽ നിന്ന് 10834 പേര്‍ക്ക് അവസരം ലഭിച്ചു. ഇവരെല്ലം രണ്ടു ഗഡുക്കളായി രണ്ട് ലക്ഷത്തി ആയിരം രൂപ വീതം കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് അടക്കുകയും ചെയ്തു. സെലക്ഷന്‍ ലഭിച്ചവരുടെ പാസ്‌പോര്‍ട്ടുകളടക്കം കൈമാറി.

കേരളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്ക് വേണ്ടി ഒരുക്കങ്ങളും പൂർത്തിയാക്കി. ഇതിനിടെയാണ് കൊവിഡിൻ്റെ പശ്ചാത്തലത്തിൽ സൗദിയിൽ ഉള്ള സ്വദേശികൾക്കും വിദേശികൾക്കും മാത്രമായി ഹജ്ജ് കർമ്മം ചുരുക്കി സൗദി ഹജ്ജ് മന്ത്രാലയം ഉത്തരവ് ഇറക്കിയത്.

ALSO READ: സമൂഹവ്യാപന ഭീതി; നിരീക്ഷണത്തിൽ കഴിയുന്നവർ രഹസ്യമായി ജോലിക്ക്; വടക്കന്‍ കേരളത്തില്‍ കർശന നടപടികളുമായി പോലീസ്

ഈ വര്‍ഷം ഹജ്ജ് യാത്ര മുടങ്ങന്നവര്‍ക്ക് അടുത്ത വര്‍ഷം നറുക്കെടുപ്പില്ലാതെ തന്നെ ഹജ്ജിന് അവസരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും, കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും സംസ്ഥാന ഹജ്ജ് കമ്മിറ്റി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുകൂല തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് തീർത്ഥാടകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button