KeralaLatest NewsNews

അട്ടപ്പാടി ഊരിന് വീണ്ടും സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്

പാലക്കാട്: അട്ടപ്പാടി ഊരിന് വീണ്ടും സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്. അട്ടപ്പാടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായാണ് സന്തോഷ് പണ്ഡിറ്റ് രംഗത്ത് എത്തിയിരിക്കുന്നത്. ടിവിയോ മൊബൈലോ ഇല്ലാത്ത വീടുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സന്തോഷ് പണ്ഡിറ്റ് സഹായവുമായി എത്തിയിരിക്കുന്നത്. അട്ടപ്പാടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടിവിയും മറ്റ് പലചരക്ക് സാധനങ്ങളും നല്‍കാനാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. ഇതിനു മുമ്പും അട്ടപ്പാടി ഊരുകളില്‍ സഹായവുമായി സന്തോഷ് എത്തിയിട്ടുണ്ട്.

Read Also : സിവിൽ സർവീസ് ലഭിച്ച ശ്രീധന്യയെ അഭിനന്ദിക്കാൻ നിരവധി പേർ എത്തിയെങ്കിലും ആ വീടിന്റെ കഷ്ടപ്പാടുകൾ മനസ്സിലാക്കി അന്ന് സഹായിച്ചത് സന്തോഷ് പണ്ഡിറ്റ് ; സോഷ്യൽ മീഡിയിൽ വൈറലായി വീഡിയോ

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാന്‍ കുറച്ച് ദിവസങ്ങളിലായ് അട്ടപ്പാടി, പാലക്കാട് മേഖലകളില്‍ ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാനായുള്ള പര്യടനത്തിലാണ്. അട്ടപ്പാടിയിലെ ചില ഊരിലെ വിദ്യാര്‍ത്ഥികള്‍ക്കു ടിവിയും, തയ്യില്‍ മെഷീനുകളും, ഊരിലെ കുടുംബങ്ങള്‍ക്കു പച്ചക്കറി, പലചരക്കും നല്‍കി. (ഇത് ഒന്നാംഘട്ടം മാത്രമാണ്. അധികം വൈകാതെ, എന്റെ അവസ്ഥ മെച്ചപ്പെട്ടാല്‍ ഉടനെ, വീണ്ടും വന്ന് കുറേ കാര്യങ്ങള്‍ കൂടി ചെയ്യണം.

ഒരു ഗാനത്തിലൂടെ ലക്ഷ കണക്കിന് ആരാധകരെ ഉണ്ടാക്കിയ അട്ടപ്പാടിയുടെ സ്വന്തം നഞ്ചമ്മയെ വീണ്ടും കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഇനി ഒരാഴ്ചത്തെ മലപ്പുറം, വയനാട് ജില്ലാ പര്യടനങ്ങള്‍ തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button