COVID 19Latest NewsNewsIndia

രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; രാജ്യത്തെ 17,296 പേര്‍ക്ക് കൂടി രോഗം

ന്യൂഡല്‍ഹി : ലോക്ഡൗൺ ഇളവുകൾ തുടരുന്നതിനിടെ രാജ്യത്ത് കോവി‍ഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 407 പേർ മരിച്ചു. 1,89,463 ആക്ടീവ് കേസുകൾ അടക്കം 4,90,401 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 2,85,637 പേർ രോഗവിമുക്തരായി. 15,301 പേരാണ് ഇന്ത്യയിൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 1.47 ലക്ഷം പേർക്കാണ് രോഗമുള്ളത്. 6931 പേർ രോഗം ബാധിച്ച് അവിടെ മരണപ്പെടുകയും ചെയ്തു. 73,780 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം കണ്ടെത്തിയത്. 2429 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 29,520 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1753 മരണവും 70,977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 911 പേര്‍ മരിക്കുകയും ചെയ്തു. കേരളത്തില്‍ 3726 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 22 മരണവും റിപ്പോര്‍ട്ട് ചെയ്തു. ജൂൺ 25 വരെ 77,76,228 സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത് . ഇന്നലെ മാത്രം 2,15,446 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ പറഞ്ഞു.

അതേസമയം ലോകമെമ്പാടും കൊവിഡ് ബാധിച്ചവരുടെ എണ്ണം 96.99 ലക്ഷമായി ഉയർന്നു. ഇതിൽ 52.51 ലക്ഷം പേർ രോഗവിമുക്തരായി. ബ്രസീലിൽ 1,180 പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 55,000 കടന്നു. മെക്സിക്കോയിൽ കഴിഞ്ഞ ദിവസം മാത്രം 947 പേരാണ് മരിച്ചത്. ആകെ മരണം 4.9 ലക്ഷം പിന്നിട്ടു. നിലവിൽ 39.57 ലക്ഷം പേർ ചികിത്സയിലുണ്ട്. അമേരിക്കയിലും ബ്രസീലിലും റഷ്യയിലും ഇന്ത്യയിലും യുകെയിലുമാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button