Latest NewsNewsInternational

ആരോഗ്യ മന്ത്രാലയത്തിന്റെ ബസില്‍ മദ്യം വിതരണം ചെയ്ത പ്രവാസി ഇന്ത്യക്കാരന്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ ബസില്‍ മദ്യം വിതരണം നടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. കുവൈത്തിലെ ഖൈത്താനിലായിരുന്നു സംഭവം. ബസില്‍ നിന്ന് സെക്യൂരിറ്റി പോയിന്റില്‍ ജോലിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് മദ്യക്കുപ്പികള്‍ കണ്ടെടുത്തത്. തുടര്‍ന്ന് ബസ് ഓടിച്ചിരുന്ന പ്രവാസി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. ജോലി സമയത്ത് താന്‍ മദ്യം വിറ്റിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

ബസ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഡ്രൈവറുടെ ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കിയതോടെ വിശദമായ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് ബസില്‍ പരിശോധന നടത്തിയപ്പോളാണ് നിരവധി മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button