Latest NewsIndia

മുതിര്‍ന്ന നേതാക്കള്‍ അടക്കം അഞ്ച് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

കഴിഞ്ഞ മാര്‍ച്ചിലും ഈ മാസവുമായി എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവച്ചത്.

ഗാന്ധിനഗര്‍/ ഗുജറാത്ത് : ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. അഞ്ച് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭ തെരഞ്ഞെടുപ്പിന് മുമ്പ് എംഎല്‍എ സ്ഥാനം രാജിവെച്ച എട്ട് പേരില്‍ അഞ്ച് പേരാണ് ബിജെപിയില്‍ ചേര്‍ന്നത്.

പ്രദ്യുമാന്‍സിംഗ് ജഡേജ, ജിത്തു ചൗധരി, ബ്രിജേഷ് മെര്‍ജ, ജെ.വി കാകഡിയ, അക്ഷയ് പട്ടേല്‍ എന്നീ അഞ്ച് മുന്‍ എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്.തലസ്ഥാനത്തുള്ള ബിജെപി കാര്യാലയമായ ‘കമല്‍’-ല്‍ വച്ച്‌ ഇവര്‍ ബിജെപി മുന്‍നിര നേതാക്കളില്‍ നിന്നും ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ജിത്തു വഗാനി, മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപിയിൽ ചേർന്നത്.

കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കം സ്വദേശി ജിഷ്ണു ഹരിദാസിന്റേത്, ഡിഎൻഎ പരിശോധന നടത്താനൊരുങ്ങുന്നു: കൊലപാതകമെന്ന് സംശയം

ഇവര്‍ രാജിവെച്ചതിനാല്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. ബിജെപിയാണ് മറ്റൊരു സീറ്റില്‍ വിജയിച്ചത്. അതേസമയം രാജിവച്ചവരെ തിരിച്ച് പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലും ഈ മാസവുമായി എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button