Latest NewsNewsIndia

ഇന്ത്യ – ചൈന അതിർത്തി സംഘർഷം ; സൈബർ ലോകവും യുദ്ധമുനമ്പിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി വിദഗ്ധർ

ന്യൂഡൽഹി : ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ  സൈബർ ലോകവും യുദ്ധത്തലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി സൈബർ ലോകവും യുദ്ധമുനമ്പിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പ് വിദഗ്ധർ. അതിർത്തിയിൽ സംഘർഷാവസ്ഥ തുടങ്ങിയത് മുതൽ ഇന്ത്യൻ വെബ്സൈറ്റുകൾക്ക് നേരെ ഹാക്കർമാർ ആക്രമണ ശ്രമം ആരംഭിച്ചതായിട്ടാണ്
വിലയിരുത്തൽ.

ചൈന, ഉത്തര കൊറിയ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ഹാക്കർമാരാണ് ഹാക്കിങ് ശ്രമം തുടരുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ളവയാണെങ്കിലും ഒറ്റ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലുള്ള സൈബർ ആക്രമണമാണ് ഇപ്പോൾ സംഭവിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ചൈനയിലെ അറിയപ്പെടുന്ന പല ഹാക്കർമാരും സർക്കാറിന്‍റെ മുന്നണിയിലുള്ളവരാണെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിലെ വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നു. ചൈന, പാകിസ്താൻ, ഉത്തര കൊറിയ എന്നിവർ ഈ മേഖലയിൽ ഒരു സഖ്യമാണ്. പാകിസ്താനിലും ഉത്തര കൊറിയയിലും ഭരണകൂടത്തിന് തന്നെ ഹാക്കർമാരുണ്ടെന്നും ഇദ്ദേഹം പറയുന്നു.

അതേസമയം ആയിരക്കണക്കിന് ആക്രമണങ്ങളെയാണ് ഇന്ത്യൻ സൈബർ വിദഗ്ധർ കഴിഞ്ഞ രണ്ട് മാസത്തിനിടെ പരാജയപ്പെടുത്തിയത്. ബാങ്കിങ് മേഖലയിൽ ഉൾപ്പെടെ 40,000ത്തോളം ആക്രമണ ശ്രമങ്ങളാണ് ചൈന നടത്തിയത്. വെബ്സൈറ്റുകളിൽ അനധികൃതമായി പ്രവേശിക്കാനുള്ള ശ്രമം, വിവരങ്ങൾ ചോർത്താനുള്ള ശ്രമം, വെബ്സൈറ്റ് തകർക്കൽ, സേവനങ്ങൾ ലഭ്യമാകുന്നത് തടയൽ, സംവിധാനങ്ങൾ ദുരുപയോഗം ചെയ്യൽ തുടങ്ങിയ ശ്രമങ്ങളാണ് ഹാക്കർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

എന്നാൽ അന്താരാഷ്ട്ര തലത്തിലും ഇത്തരത്തിൽ കൂട്ടത്തോടെയുള്ള സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. കോവിഡ് 19 ലോകത്താകെ പടർന്നതിന് പിന്നാലെ മാർച്ചിൽ ചൈനീസ് ഹാക്കർമാർ ലോകത്താകെയുള്ള 75 പ്രധാന സ്ഥാപനങ്ങളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. വൻതോതിലുള്ള ചാരപ്രവർത്തനത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്.ചൈനീസ് ഹാക്കര്‍ സമൂഹങ്ങള്‍ ഇന്ത്യയുടെ മാധ്യമ, ഫാര്‍മസ്യൂട്ടിക്കല്‍, ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ക്കെതിരെ നീക്കങ്ങള്‍ നടത്തിയേക്കാമെന്ന് സൈബര്‍ ഇന്‍റലിജന്‍സ് കമ്പനിയായ സൈഫേര്‍മ കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

കോവിഡിനെതിരായ യുദ്ധത്തിൽ ഇന്ത്യ പ്രയോഗിക്കുന്ന വസ്തുക്കളെയും അവയുടെ അസംസ്കൃത വസ്തുക്കളുടെയും വിവരങ്ങൾ ശേഖരിക്കാൻ ചൈനീസ് ഹാക്കർമാർ ശ്രമിച്ചിരുന്നു. ചൈനയുടെ വ്യാപാര താൽപര്യങ്ങൾ ഇതിൽ വ്യക്തമാകുമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. ഇന്ത്യക്ക് എന്താണ് വേണ്ടതെന്നും എന്താണ് സംഭരിക്കാൻ ശ്രമിക്കുന്നതെന്നും മനസിലാക്കിയാൽ ചൈനീസ് കമ്പനികൾക്ക് അവ വിപണിയിലേക്ക് അണിനിരത്താൻ കഴിയുമെന്നും ഇദ്ദേഹം പറ‍യുന്നു.

 

shortlink

Related Articles

Post Your Comments


Back to top button