Latest NewsIndia

“മെയ്ഡ് ഇന്‍ ഇന്ത്യ” ബോര്‍ഡ് വെച്ച്‌ ഷവോമി : നടപടി ചൈന വിരുദ്ധ വികാരം ആളിക്കത്തുന്ന സാഹചര്യത്തിൽ

രാജ്യത്തെ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളെല്ലാം ഇന്ത്യയോടുള്ള വിധേയത്വം വ്യക്തമാക്കുന്ന പ്രചാരണ പരിപാടികളിലാണ്.

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ വില്‍ക്കുന്ന റീട്ടെയില്‍ കടകളുടെ പേര് ചൈനീസ് കമ്ബനികള്‍ ‘മേഡ് ഇന്‍ ഇന്ത്യ’ എന്നാക്കി മാറ്റുന്നു.ചൈനീസ് സ്മാര്‍ട്ട്‌ ഫോണുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഷവോമിയാണ് ഇതിനു മുന്‍കൈ എടുത്തിരിക്കുന്നത്.ഗുജറാത്ത്‌, മഹാരാഷ്ട്ര, ആഗ്ര, ജബല്‍പൂര്‍, പാറ്റ്ന എന്നിവിടങ്ങളില്‍ ചൈനീസ് സ്മാര്‍ട്ട്‌ ഫോണുകള്‍ വില്‍ക്കുന്ന റീട്ടെയില്‍ കടകള്‍ക്കെതിരെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് ഷവോമിയുടെ ഈ പുതിയ നീക്കം. രാജ്യത്തെ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളെല്ലാം ഇന്ത്യയോടുള്ള വിധേയത്വം വ്യക്തമാക്കുന്ന പ്രചാരണ പരിപാടികളിലാണ്.

മുന്‍നിര ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ഷാവോമിയുടെ റീടെയില്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ കമ്ബനിയുടെ ലോഗോയ്ക്ക് പകരം ‘മേഡ് ഇന്‍ ഇന്ത്യ’ എന്നെഴുതിയ ബാനര്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. ഷാവോമി ഇന്ത്യ മേധാവിയുടെ ട്വിറ്റര്‍ പേജില്‍ മേഡ് ഇന്‍ ഇന്ത്യ ഹാഷ്ടാഗുകളും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടുള്ള സഹകരണവും വ്യക്തമാക്കുന്ന ട്വീറ്റുകളുമാണ് പ്രത്യക്ഷപ്പെടുന്നത്. ചൈനീസ് ഉല്‍പന്നങ്ങളുടെ ബഹിഷ്കരണം രാജ്യം പ്രഖ്യാപിച്ചെങ്കിലും അത് ഷവോമിയെ ബാധിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഷവോമിയുടെ മാനേജിങ് ഡയറക്ടറായ മനോജ് കുമാര്‍ ജെയിന്‍ പറഞ്ഞിരുന്നു.

ചൈനക്കെതിരെ പോരാടി വീരമൃത്യുവരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്ക് ജോലി നല്കാൻ തീരുമാനവുമായി ബിഹാര്‍ കാബിനറ്റ്

അതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യയ്ക്കെതിരെ ചൈനയുടെ ആക്രമണം ഉണ്ടായതിനുശേഷം ചൈനയോടുള്ള രോക്ഷം ഇന്ത്യയില്‍ ആളിക്കത്തുകയാണ്. ‘ബോയ്ക്കോട്ട് ചൈന’ ക്യാമ്പയിനും വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. ഓപ്പോ, മോട്ടോറോള, ലെനോവോ, വണ്‍പ്ലസ്, റിയല്‍മി, വിവോ തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകളോട് അവരുടെ കമ്പനികളുടെ ബ്രാന്‍ഡിങ് പ്രചാരണ പരിപാടികള്‍ കുറയ്ക്കാന്‍ ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മൊബൈല്‍ റീടെയ്‌ലേഴ്‌സ് അസോസിയേഷന്‍ (എഐഎംആര്‍എ) കത്തയച്ചിരുന്നു. ഷാവോമി ‘മേഡ് ഇന്‍ ഇന്ത്യ’ ബാനറുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയതായി എഐഎംആര്‍എ ദേശീയ പ്രസിഡന്റ് അര്‍വിന്ദര്‍ ഖുരാന ഐഎഎന്‍എസിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button