Latest NewsNewsSaudi Arabia

വന്ദേ ഭാരത് ദൗത്യത്തിന്‍റെ അടുത്ത ഘട്ടത്തില്‍ സൗദിയിൽ നിന്നെത്തുന്നത് 11 വിമാനങ്ങള്‍

റിയാദ്: വന്ദേ ഭാരത് ദൗത്യത്തിന്‍റെ അടുത്ത ഘട്ടത്തില്‍ സൗദിയില്‍ നിന്ന് എത്തുന്നത് 11 വിമാന സര്‍വ്വീസുകള്‍. റിയാദില്‍ നിന്ന് നാലു വിമാനങ്ങളും ജിദ്ദയില്‍ നിന്ന് മൂന്ന് വിമാനങ്ങളും ദമാമില്‍ നിന്ന് നാല് വിമാനങ്ങളുമാണ് കേരളത്തിലേക്ക് എത്തുന്നത്. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് ജൂലൈ മൂന്നിനും, തിരുവനന്തപുരത്തേക്ക് നാലിനും കണ്ണൂരിലേക്ക് ഏഴിനും കൊച്ചിയിലേക്കുള്ള സർവീസ് പത്തിനും എത്തും.

Read also: വന്ദേഭാരത് ദൗത്യത്തിന്റെ ഒമാനില്‍ നിന്നുള്ള നാലാം ഘട്ടം ജൂലൈ ഒന്ന് മുതല്‍

ജിദ്ദയില്‍ നിന്ന് ജൂലൈ അഞ്ചിന് കണ്ണൂര്‍, ആറിന് കോഴിക്കോട്, എട്ടിന് തിരുവനന്തപുരം എന്നിങ്ങനെയും ദമാമില്‍ നിന്ന് ജൂലൈ മൂന്നിന് കണ്ണൂര്‍, നാലിന് കോഴിക്കോട്, ആറിന് കൊച്ചി, ഒമ്പതിന് തിരുവനന്തപുരം എന്നിങ്ങനെയുമാണ് വിമാനങ്ങൾ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button