COVID 19Latest NewsNews

ലോകത്ത് കോവിഡ് ബാധിതര്‍ 1 കോടി കവിഞ്ഞു ; മരണസംഖ്യ അഞ്ച് ലക്ഷത്തിനടുത്ത്

ലോകമെമ്പാടും 1 കോടിയിലധികം കേസുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. അവയില്‍ പകുതിയും യൂറോപ്പിലും അമേരിക്കയിലും ആണെന്ന് ഔദ്യോഗിക വൃത്തങ്ങളെ അടിസ്ഥാനമാക്കി എഎഫ്പി കണക്കുകള്‍ വ്യക്തമാക്കുന്നു. അഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് മരണവും ഇതുവരെ റിപ്പാര്‍ട്ട് ചെയ്തിട്ടുണ്ട്. 498,779 മരണങ്ങളും 10,003,942 രോഗബാധിതരുമാണ് ആഗോളതലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

യൂറോപ്പിലും അമേരിക്കയിലുമാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 195,975 മരണങ്ങള്‍ ഉള്‍പ്പെടെ 2,637,546 കേസുകളാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച ഭൂഖണ്ഡമായി യൂറോപ്പ് മാറി. അതേസമയം അമേരിക്കയില്‍ 2,510,323 കോവിഡ് ബാധിതരും 125,539 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകമെമ്പാടുമുള്ള രോഗബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, വെറും ആറ് ദിവസത്തിനുള്ളില്‍ ഒരു ദശലക്ഷം പുതിയ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ അധികാരികളില്‍ നിന്ന് എഎഫ്പി ശേഖരിച്ച വിവരങ്ങളും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വിവരങ്ങളും ഉപയോഗിച്ച് ഉണ്ടാക്കിയ കണക്കുകള്‍ ഒരുപക്ഷേ യഥാര്‍ത്ഥ രോഗബാധിതരുടെ ഒരു ഭാഗം മാത്രമേ പ്രതിഫലിപ്പിക്കുകയുള്ളൂ. പല രാജ്യങ്ങളും രോഗലക്ഷണമോ ഗുരുതരമായ കേസുകളോ മാത്രമാണ് പരീക്ഷിക്കുന്നത്, ചില രാജ്യങ്ങള്‍ക്ക് വൈഡ് സ്‌കെയില്‍ പരിശോധന നടത്താന്‍ കഴിവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button