Latest NewsNewsIndia

‘ബോയ്‌കോട്ട് ചൈന’; സൊമാറ്റോയുടെ ടീ ഷര്‍ട്ടുകള്‍ കത്തിച്ചുകൊണ്ട് രാജ്യസ്നേഹം പ്രകടിപ്പിച്ച് ഭക്ഷണ വിതരണ ജീവനക്കാർ

സൊമാറ്റോയില്‍ ചൈനീസ് നിക്ഷേപമുണ്ടെന്ന കാരണം പറഞ്ഞുകൊണ്ടാണ് ഇവര്‍ ഷര്‍ട്ടുകള്‍ അഗ്നിക്കിരയാക്കിയത്

കൊല്‍ക്കത്ത: ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുന്ന കാമ്പയിൻ രാജ്യമെമ്പാടും തുടരുകയാണ്. അതിനിടെ സൊമാറ്റോയുടെ ടീ ഷര്‍ട്ടുകള്‍ കത്തിച്ചുകൊണ്ട് രാജ്യസ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് സൊമാറ്റോ ഭക്ഷണ വിതരണ ജീവനക്കാർ. സൊമാറ്റോയുടെ കൊല്‍ക്കത്തയിലെ ബെഹാലയിലുള്ള ജീവനക്കാരാണിവര്‍. സൊമാറ്റോയില്‍ ചൈനീസ് നിക്ഷേപമുണ്ടെന്ന കാരണം പറഞ്ഞുകൊണ്ടാണ് ഇവര്‍ ഷര്‍ട്ടുകള്‍ അഗ്നിക്കിരയാക്കിയത്.

ചൈനീസ് കമ്ബനികള്‍ ഇന്ത്യയില്‍ വന്ന് ലാഭമുണ്ടാക്കുകയാണെന്നും അതേസമയം ചൈന ഇന്ത്യയുടെ സൈന്യത്തെ ആക്രമിക്കുന്നുവെന്നും ഇന്ത്യന്‍ മണ്ണ് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ പറയുന്നു. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു സൊമാറ്റോ ജീവനക്കാരന്‍ പറഞ്ഞു. പട്ടിണി കിടന്നാലും ചൈനീസ് നിക്ഷേപമുള്ള കമ്ബനിയില്‍ ജോലി ചെയ്യില്ലെന്ന് മറ്റൊരു ജീവനക്കാരനും വ്യക്തമാക്കി.

ALSO READ: സംസ്ഥാനത്ത് ഇന്നും സമ്പർക്കത്തിലൂടെ 14 പേര്‍ക്ക് കോവിഡ്; തുടർച്ചയായി നൂറിന് മുകളിലുള്ള കണക്കുകൾ ആരോഗ്യ വകുപ്പിനെ വലയ്ക്കുന്നു

ചൈനീസ് സാമ്ബത്തിക ഭീമനായ ആലിബാബയുടെ ഭാഗമായ ആന്റ് ഫിനാന്‍ഷ്യല്‍ 2018ല്‍ 210 മില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപം സൊമാറ്റോയില്‍ നടത്തിയിരുന്നു. ഇതിലൂടെ സൊമാറ്റോയുടെ 14.7 ശതമാനം ഷെയറുകളാണ് ആന്റ് ഫിനാന്‍ഷ്യല്‍ വാങ്ങിയിരുന്നത്. ശേഷം, അടുത്തിടെ 150 മില്ല്യണ്‍ ഡോളറും ആന്റ് ഫിനാന്‍ഷ്യല്‍ കമ്ബനിയില്‍ നിക്ഷേപിച്ചിരുന്നു. മേയില്‍, കൊവിഡിന്റെ സാഹചര്യത്തില്‍ സൊമാറ്റോ തങ്ങളുടെ 520 ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. പ്രതിഷേധിച്ചത് പിരിച്ചുവിടപ്പെട്ട ജീവനക്കാരാണോ എന്നത് സൊമാറ്റോ ഇനിയും വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button