Latest NewsKeralaNews

തലസ്ഥാനത്തെ കൊറോണ വ്യാപനം: ആശങ്ക പ്രകടിപ്പിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ വ്യാപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാഹചര്യത്തെക്കുറിച്ച്‌ ഗൗരവത്തോടെ മനസിലാക്കാന്‍ തലസ്ഥാനത്തെ വിദ്യാഭ്യാസവും വിവരവും നല്ല ജോലിയും കാര്യങ്ങള്‍ മനസിലാക്കാന്‍ ശേഷിയുമുള്ള ആളുകള്‍ക്ക് സാധിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നഗരം ഇപ്പോള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ തലസ്ഥാന നഗരവാസികള്‍ സര്‍ക്കാര്‍ പറയുന്നത് അനുസരിക്കണമെന്നും മന്ത്രി അറിയിച്ചു.

Read also: ‘വൈറസ്‌ സിനിമ’യുടെ റിവ്യൂ ഇട്ടപ്പോള്‍ ആഷിക് അബു വിളിച്ചു ചോദിച്ചത് “ദേശാഭിമാനി വായിച്ചാണോ അസീബ് നിപ്പയെക്കുറിച്ചറിഞ്ഞത്” എന്നാണ്; വാരിയംകുന്നന്റെ പേരില്‍ ആഷിക് അബുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സഖാക്കള്‍ക്ക് മുന്നറിയിപ്പും ചില വെളിപ്പെടുത്തലുകളുമായി ഇടതുസഹയാത്രികന്‍ അസീബ് പുത്തലത്ത്

കൊറോണ ബാധിച്ച വിഎസ്‌എസ്‌ഇ ജീവനക്കാരന്‍ വൈദ്യുതി ബില്ലടയ്ക്കാനും കല്യാണ വീട്ടിലും പോയത് ഏറെ ദൗര്‍ഭാഗ്യകരമാണ്. മകനോ മകളോ ഒക്കെയാണ് അടുത്ത ബന്ധുവെന്ന് പറയുന്നത്. അതിന് അപ്പുറമുള്ള വിവാഹങ്ങള്‍ക്കൊന്നും ഈ സാഹചര്യത്തില്‍ നമ്മള്‍ പോകേണ്ടതില്ല.ഇതിനെക്കുറിച്ച്‌ ഗൗരവത്തോടെ ചിന്തിക്കണമെന്നും മന്ത്രി കടകംപള്ളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button