KeralaLatest NewsNews

സംസ്ഥാനത്ത് 200 ന്റെയും 500 ന്റേയും കള്ളനോട്ടുകളും നിർമ്മാണ ഉപകരണങ്ങളുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ

കൊണ്ടോട്ടി : സംസ്ഥാനത്ത് കള്ളനോട്ടുകളും, നിർമ്മാണ ഉപകരണങ്ങളുമായി തമിഴ്നാട് സ്വദേശി പിടിയിൽ. ഗൂഡല്ലൂര്‍ പള്ളിപ്പടി സ്വദേശി സതീഷ് (24) എന്നയാളാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാൾ കള്ളനോട്ടുകള്‍ വിതരണം ചെയ്തിരുന്നത്. സി.ഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് ആണ് ഇയാളെ കൊണ്ടോട്ടി ടൗണില്‍ വച്ച് പിടികൂടിയത്.

2011 ല്‍ ഗൂഡല്ലൂരില്‍ വെച്ച് സ്വന്തം പിതാവിനെ ഇയാളും അമ്മയും കൂടി കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാൾ പിന്നീട് കേരളത്തിൽ എത്തുകയും ഇവിടെ വിവിധ സ്ഥലങ്ങളില്‍ ഹോട്ടല്‍ ജോലി ചെയ്തുവരികയായിരുന്നു. എന്നാൽ ലോക്ഡൗണ്‍ കാലത്ത് യുട്യൂബില്‍ കൂടി  ഇയാൾ കള്ളനോട്ട് നിര്‍മിക്കുന്നത് കണ്ട് പഠിക്കുകയായിരുന്നു.

ഇതിനായി മ്പ്യൂട്ടറും മറ്റും വാങ്ങിക്കുകയും അതിവിദഗ്ധമായി മുമ്പ് ഇയാള്‍ പണിയെടുത്തിരുന്ന കാരക്കുന്നിലെ ഹോട്ടലിന്റെ പുറകിലെ വീട്ടില്‍ അത് സജ്ജമാക്കുകയും ചെയ്തു. രാത്രി 12 മണിക്ക് ശേഷം സ്ഥലത്ത് എത്തുന്ന ഇയാള്‍ പുലര്‍ച്ചെ ഇവിടെ നിന്നും നിര്‍മ്മിച്ച നോട്ടുകളുമായി പോവുകയുമായിരുന്നു പതിവ്. 200 ഉം 500 ന്റേയും നോട്ടുകളാണ് നിര്‍മ്മിച്ചിരുന്നത്. ചെലവായി പോകുവാന്‍ എളുപ്പമാവും എന്നതിനാലാണ് ചെറിയ സം ഖ്യയുടെനോട്ടുകള്‍ നിര്‍മ്മിച്ചിരുന്നത് എന്ന് പ്രതി പോലീസിനോട് പറഞ്ഞു. നോട്ടില്‍ ത്രഡ് ഇടാന്‍ ഉപയോഗിക്കുന്ന സ്റ്റിക്കറുകളും കമ്പ്യൂട്ടറും ,നോട്ടടിക്കാന്‍ ഉപയോഗിച്ച പേപ്പറുകളും മറ്റും കാരക്കുന്നിലെ ഈ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇയാള്‍ പ്രധാനമായും ജില്ലയിലെ പെട്രോള്‍ പമ്പുകളും ബാറുകളും പലചരക്ക് കടകളും കേന്ദ്രീകരിച്ചാണ് നോട്ടുകള്‍ ചെലവാക്കിയിരുന്നത്.

കൊണ്ടോട്ടി ടൗണില്‍ ചെലവാക്കാനായി കൊണ്ടുവന്ന 20 ഓളം 200ന്റെ കള്ളനോട്ടുകളും ഇയാളില്‍ നിന്നും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുള്‍ കരീം ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

 

 

shortlink

Post Your Comments


Back to top button