KeralaLatest NewsNews

കള്ളനോട്ടുകള്‍ പ്രചരിക്കുന്നു: കേരളത്തിലെ ഈ ജില്ലയില്‍ 500ന്റെ നോട്ട് കിട്ടുമ്പോള്‍ സൂക്ഷിക്കുക

സ്‌പെല്ലിംഗിലെ ചെറിയ വ്യത്യാസമൊഴിച്ചാല്‍ മറ്റെല്ലാ കാര്യത്തിലും ഒറിജിനലിനെ വെല്ലുന്ന സാങ്കേതിക മികവോടെയാണ് വ്യാജ നോട്ടിന്റെ പ്രചരണം.

വര്‍ക്കല: വര്‍ക്കലയിലെ വിവിധ മേഖലകളില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നതായി പരാതി. ഓണവിപണിയില്‍ എളുപ്പത്തില്‍ മാറിയെടുക്കാനുദ്ദേശിച്ചാണ് വ്യാജനോട്ടുകള്‍ ഇറങ്ങിയിട്ടുള്ളതെന്നാണ് സംശയം. വ്യാജനോട്ടുകളില്‍ ‘RESURVEBANK OF INDIA’ എന്നാണ് രേഖപ്പെടുത്തിയിട്ടുളളത്. S കഴിഞ്ഞ് E ക്കു പകരം U എന്നാണ് ഇവയില്‍ ഉപയോഗിച്ചിട്ടുള്ളത്.

Read Also: ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമങ്ങള്‍ കൂടിയത് അറിഞ്ഞില്ല: വിചിത്ര മറുപടിയുമായി ആരോഗ്യമന്ത്രി

കൊവിഡ് വ്യാപനം കണക്കിലെടുത്ത് കച്ചവട സ്ഥാപനങ്ങളിലുള്ളവര്‍ തിരക്കൊഴിവാക്കാനുള്ള വ്യഗ്രതയ്ക്കിടെ ഇക്കാര്യം പെട്ടെന്ന് ശ്രദ്ധിക്കില്ല. സ്‌പെല്ലിംഗിലെ ചെറിയ വ്യത്യാസമൊഴിച്ചാല്‍ മറ്റെല്ലാ കാര്യത്തിലും ഒറിജിനലിനെ വെല്ലുന്ന സാങ്കേതിക മികവോടെയാണ് വ്യാജ നോട്ടിന്റെ പ്രചരണം.

shortlink

Post Your Comments


Back to top button