Latest NewsKeralaNews

മുഖ്യമന്ത്രിക്കുത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്താൻ പറഞ്ഞു വിടുന്ന ഭക്തജനങ്ങളല്ല: മുഖ്യമന്ത്രി തന്നെ ഉത്തരം പറയണം: ഷാഫി പറമ്പിൽ

തിരുവനന്തപുരം: കരിമ്പട്ടിക കമ്പനികൾ മുഖ്യമന്ത്രിക്ക് എന്നുമൊരു ബലഹീനതയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോടികളുടെ ഇത്തരം ഉടമ്പടികളിലേർപ്പെടുമ്പോൾ മാത്രം മുഖ്യമന്ത്രി പാലിക്കുന്ന ഒരു നിഗൂഡതയുണ്ട്, സഹ മന്ത്രിമാർക്ക് പോലും വ്യക്തതയില്ലാത്ത ഒരു ഏകപക്ഷീയത. 4500 കോടി രൂപയുടെ ഒരു ഉടമ്പടിയെ പറ്റി ചോദിക്കുമ്പോൾ ” ഒപ്പ് വെച്ചോയെന്ന് ഉറപ്പില്ലാ ” എന്ന ഗതാഗത മന്ത്രിയുടെ ഇന്നത്തെ പ്രസ്താവനയും വിരൽ ചൂണ്ടുന്നത് അതിലേക്കാണ്. അത്തരത്തിൽ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ഓർമ്മശക്തിയെ പോലും വരുതിയിലാക്കും വിധം എന്ത് താല്പര്യമാണ് മുഖ്യമന്ത്രിക്ക് പ്രൈസ് വാട്ടർ കൂപ്പറിനോടുള്ളതെന്നും ഷാഫി ചോദിക്കുന്നു.

Read also: കരിമണല്‍ കടപ്പുറത്ത് ഇട്ടാല്‍ കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ടു പോകും, പതിറ്റാണ്ടുകളായി മോഷ്ടിക്കുന്നു: തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം അല്ല നടക്കുന്നതെന്ന് ജി. സുധാകരൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കരിമ്പട്ടിക കമ്പനികൾ മുഖ്യമന്ത്രിക്കെന്നുമൊരു ബലഹീനതയാണ്. അത് ലാവ്ലിൻ തൊട്ട് സ്പ്രിംഗ്ളറും കടന്ന് പ്രൈസ് വാട്ടർ കൂപ്പർ വരെ.
കോടികളുടെ ഇത്തരം ഉടമ്പടികളിലേർപ്പെടുമ്പോൾ മാത്രം മുഖ്യമന്ത്രി പാലിക്കുന്ന ഒരു നിഗൂഡതയുണ്ട്, സഹ മന്ത്രിമാർക്ക് പോലും വ്യക്തതയില്ലാത്ത ഒരു ഏകപക്ഷീയത. 4500 കോടി രൂപയുടെ ഒരു ഉടമ്പടിയെ പറ്റി ചോദിക്കുമ്പോൾ ” ഒപ്പ് വെച്ചോയെന്ന് ഉറപ്പില്ലാ ” എന്ന ഗതാഗത മന്ത്രിയുടെ ഇന്നത്തെ പ്രസ്താവനയും വിരൽ ചൂണ്ടുന്നത് അതിലേക്കാണ്. അത്തരത്തിൽ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ഓർമ്മശക്തിയെ പോലും വരുതിയിലാക്കും വിധം എന്ത് താല്പര്യമാണ് മുഖ്യമന്ത്രിക്ക് പ്രൈസ് വാട്ടർ കൂപ്പറിനോടുള്ളത്?

“അസാധാരണ കാലത്തെ അസാധാരണ തീരുമാനം” എന്ന മുഖ്യമന്ത്രിയുടെ സ്പ്രിംഗ്ളർ ന്യായീകരണം ഈ വിഷയത്തിൽ വിലപ്പോകില്ല. കാരണം സകല കീഴ് വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ച് ടെൻ്റർ ഒഴിവാക്കി, സെബി നിരോധിച്ച ഈ കമ്പനിയെ കൺസൾട്ടൻസി എല്പ്പിക്കുന്നത് 2018ആഗസ്റ്റ് 17 നാണ്. അതിനാൽ കോവിഡ് കാലത്തെ മനുഷ്യ ജീവനാണ് വില, ബസ്സിനല്ല എന്ന പതിവ് വാദം നിലനില്ക്കില്ല.

മുഖ്യമന്ത്രിക്കുത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്താൻ പറഞ്ഞു വിടുന്ന ഭക്തജനങ്ങളല്ലാ, മുഖ്യമന്ത്രി തന്നെ ഉത്തരം പറയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button